Trending

ദുരിതാശ്വാസത്തിന് ഹാള്‍ തരില്ലെന്ന്:കലക്ടര്‍ പൂട്ട് പൊളിച്ചു

തൃശൂര്‍: ദുരിതാശ്വാസ ക്യാംപുകളിലേക്ക് കൊണ്ടുപോകാനുള്ള അവശ്യ വസ്തുക്കള്‍ സൂക്ഷിക്കാന്‍ അഭിഭാഷകരുടെ സംഘടനയായ ബാര്‍ ആസോസിയേഷന്‍ ഹാള്‍ വിട്ടുകൊടുത്തില്ല. പല തവണ ആവശ്യപ്പെട്ടിട്ടും വിട്ടുകൊടുക്കാതിരുന്നതോടെ തൃശൂര്‍ കലക്ടര്‍ ടി വി അനുപമ ഇടപെട്ട് ഹാളിന്റെ പൂട്ട് പൊളിച്ചു.
കലക്ടറേറ്റില്‍ ദുരിതാശ്വാസ ക്യാംപുകളിലേക്കു കൊണ്ടുപോകാന്‍ എത്തിച്ച വസ്തുക്കള്‍ സൂക്ഷിക്കാനാണ്  ബാര്‍ അസോസിയേഷന്‍ ഹാള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ഹാള്‍ തുറന്ന് കൊടുക്കാന്‍ തയ്യാറായില്ല. ഇതോടെ പൂട്ട് പൊളിക്കാന്‍ കലക്ടര്‍ ഉത്തരവിടുകയായിരുന്നു. അരിയും മറ്റും സൂക്ഷിച്ചശേഷം കലക്ടര്‍ വേറെ താഴിട്ടുപൂട്ടി.
Previous Post Next Post
3/TECH/col-right