Trending

പ്രളയ ദുരിതം:മറ്റൊരു ദുരിതം കാണാതെ പോവരുതേ

"ദുരിതം''എന്നത് വെള്ളപൊക്കമുള്ള സ്ഥലങ്ങളിൽ മാത്രമല്ല. നമ്മുടെ അയൽ വീടുകളിലും ഉണ്ടാവാം. അനുകൂലമല്ലാത്ത കാലാവസ്ഥ കാരണം പുറത്ത് ജോലിക്ക് പോകാൻ കഴിയാത്ത ഗൃഹനാഥൻമാരുള്ള വീടുകൾ പട്ടിണിയിലേക്ക് പോകാൻ സാദ്ധ്യതയുണ്ട്. ഒരു പക്ഷേ നാമത് അറിയാതെ പോയേക്കാം. വാട്ട്സ്ആപ്പിലും ഫെയ്സ് ബുക്കിലും നാം വാർത്തകൾ പങ്ക് വെക്കുന്നതിനിടയിൽ നമ്മുടെ തൊട്ടടുത്ത വീടുകളിൽ പട്ടിണിയില്ല എന്ന് അവരോട് നേരിട്ട് ക്ഷേമാന്വേഷണം നടത്തി ഉറപ്പ് വരുത്തണം.


ഇതിൽ ജാതി, മതം, രാഷ്ടീയം, സംഘടന, മറ്റ് വിഭാഗീയതകൾ തടസമാകരുത്.ദിവസക്കൂലി വരുമാനത്തിൽ മാത്രം അന്നം കണ്ടെത്തിയ നൂറുകണക്കിന് ആളുകളാണ് അവരുടെ ചുട്ടു വട്ടങ്ങളിൽ വെള്ളം കയറിയും,ഉരുൾ പൊട്ടിയുമൊക്കെ പണിക്ക് പോവാനാവാതെ വീട്ടിലെ പിഞ്ചു കുഞ്ഞുങ്ങളുടെ വിശപ്പടക്കാൻ എന്തു ചെയ്യണമെന്നറിയാതെ പകച്ചിരിക്കുന്നത്.

ക്യാമ്പുകളും,ദുരിത ബാധിത മേഖലകളൊക്കെ സംരക്ഷണ വലയത്തിലാണ്.എന്നാൽ വിശപ്പടക്കാൻ നിവിർത്തിയില്ലാത്ത കാലവർഷ കെടുതിയിൽ അന്തിച്ചു പോയ ഇക്കൂട്ടരെ കൂടി പരിഗണിക്കേണ്ടതുണ്ട്.പട്ടിണി എന്ന സ്ഥിതി മരണ ശേഷം മാത്രം പുറത്തറിയുന്ന ഒന്നാണ്.


ദയവായി ഇതിനെ അവഗണിക്കാതിരിക്കുക.ദയവായി സഹകരിക്കുക. നമുക്ക് പ്രയത്നിക്കാം.... നല്ലൊരു നാളെക്കായി....
Previous Post Next Post
3/TECH/col-right