Trending

കേരളത്തിന് കോളും,ഡാറ്റയും,എസ്‌എംഎസും സൗജന്യമാക്കി:ടെലികോം കമ്ബനികള്‍


സംസ്ഥാനം മഹാപ്രളയത്തില്‍ വലയുമ്പോൾ   ദുരിതക്കെടുതിയില്‍പെട്ടവര്‍ക്ക് കൈത്താങ്ങുമായി ടെലികോം കമ്പനികൾ. കോളും ഡാറ്റയും എസ്‌എംഎസും സൗജന്യമാക്കിയാണ് ദുരിതബാധിതര്‍ക്കൊപ്പം ചേര്‍ന്നത്. ബിഎസ്‌എന്‍എല്‍, ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ തുടങ്ങിയ ടെലികോം കമ്ബനികളാണ് സൗജന്യ സേവനം നല്‍കുന്നത്. 

ബിഎസ്‌എന്‍എല്‍ 20 മിനിറ്റ് സൗജന്യ കോളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഏഴു ദിവസത്തേക്ക് ഡാറ്റയും എസ്‌എംഎസും സൗജന്യമായി നല്‍കും. ഏഴുദിവസത്തേക്ക് പരിധിയില്ലാത്ത കോളുകളും ഡാറ്റയും എസ്‌എംഎസുമാണ് റിലയന്‍സ് നല്‍കുന്ത്. 

ഐഡിയയാകട്ടെ പ്രീപെയ്ഡ് വരിക്കാര്‍ക്ക് 10 രൂപ അധിക ടോക് ടൈം നല്‍കും. ഒരു ജിബി ഡാറ്റയും സൗജന്യമായി നല്‍കും. പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കളുടെ ബില്‍ അടയ്ക്കാനുള്ള കാലാവധി നീട്ടി. 

വോഡാഫോണ്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 30 രൂപ അധിക ടോക് ടൈമും ഒരു ജിബി ഡാറ്റും അനുവദിക്കും. 

എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 30 രൂപയുടെ ടോക് ടൈമിന് പുറമെ 19 വരെ എയര്‍ടെല്ലുകളിലേക്ക് ലോക്കലും എസ്ടിഡിയും സൗജന്യമായും നല്‍കും. 
Previous Post Next Post
3/TECH/col-right