Trending

രക്ഷാപ്രവര്‍ത്തനത്തിലെ യോജിപ്പും കൂട്ടായ്മയും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും വേണം: മുഖ്യമന്ത്രി

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനത്തില്‍ കാണിച്ച യോജിപ്പും കൂട്ടായ്മയും സാഹോദര്യവും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.



നാശനഷ്ടം വലുതായതു കൊണ്ട് എത്ര സഹായം ലഭിച്ചാലും മതിയാവില്ലെന്ന നിലയാണ്. അതുകൊണ്ട് എത്ര സഹായംഅയച്ചാലും വലുതാവില്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് അയച്ചാല്‍ മതി. ഞാന്‍ കൊടുക്കാമെന്ന് പറഞ്ഞ് ചിലര്‍ രംഗത്തുവരുമെന്നും അവരെ സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രക്ഷാദൗത്യത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിക്കും. പെട്രോള്‍ ചിലവിന് പുറമെ ഒരോ ബോട്ടിനും തോണികള്‍ക്കും 3000 രൂപ നല്‍കും. ബോട്ടുകളും തോണികളും തിരിച്ചെത്തിക്കാനുള്ള ഉത്തരവാദിത്തവും സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നു മരിച്ചത് 13 പേര്‍; രക്ഷാദൗത്യം ഇന്നത്തോടെ പൂര്‍ത്തിയാവും

ഇന്നത്തോടെ രക്ഷാദൗത്യം പൂര്‍ണമാവുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്നു മാത്രം 22,034 പേരെ രക്ഷപ്പെടുത്തി. 13 പേരാണ് ഇന്നു മരിച്ചത്. 7,24,649 പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നു.

മുഖ്യമന്ത്രി അറിയിച്ച മറ്റു പ്രധാന കാര്യങ്ങള്‍

കേടുവന്ന ബോട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കും
ശുദ്ധജല വിതരണം യുദ്ധകാലടിസ്ഥാനത്തില്‍
ശുചീകരണ പ്രവര്‍ത്തനത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും. ഒരു പഞ്ചായത്തില്‍ ആറ് ഹെല്‍ത്ത്
ഇന്‍സ്‌പെക്ടര്‍മാരെ കൂടി നിയമിക്കും.
നഷ്ടമായ സ്‌കൂള്‍ യൂനിഫോമുകളും പാഠപുസ്തകങ്ങളും സൗജന്യമായി നല്‍കും
അവശ്യവസ്തുക്കളുടെ പൂഴ്ത്തിവയ്പ്പ് തടയും
നഷ്ടമായ രേഖകളെല്ലാം ലഭ്യമാക്കും.
Previous Post Next Post
3/TECH/col-right