Trending

അറഫ പ്രഭാഷണ പ്രക്ഷേണത്തിനു പിന്നില്‍ മലയാളി

മക്ക: ഹജ്ജിന്റെ പരമ പ്രധാനമായ അറഫ പ്രസംഗതോടനുബന്ധിച്ചു നടത്തപ്പെടുന്ന പ്രസംഗത്തിന്റെ വിവിധ ഭാഷാ പ്രക്ഷേപണത്തിനു പിന്നില്‍ മലയാളി കരം. വിവിധ ഭാഷകളിലേക്ക് പ്രക്ഷേപണം നടത്താനുള്ള സാങ്കേതിയ സഹായ നേതൃത്വം നല്‍കുന്നത് അമേരിക്കന്‍ പൗരത്വമുള്ള കോട്ടയം സ്വദേശി മുഹമ്മദ് സ്വലാഹുദ്ധീനാണ്. ഇദ്ദേഹം പ്രസിഡന്റായ നാസ് ടെക്ക് കമ്പനിക്കാണ് പ്രക്ഷേപണ ചുമതല. നാളെ നടക്കുന്ന പ്രഭാഷണത്തിന്റെ സര്‍വ്വ സജ്ജീകരണങ്ങളും ഒരുങ്ങി കഴിഞ്ഞിട്ടുണ്ട്.


ഈ വര്‍ഷം ആദ്യമായാണ് വിവിധ ഭാഷകളിലേക്ക് അറഫ പ്രസംഗം തത്സമയ പ്രക്ഷേപണം നടത്തുന്നത്. എഫ് എം റേഡിയോ, ആന്‍ഡ്രോയിഡ്, ആപ്പിള്‍ ആപ്ലിക്കേഷനുകള്‍, വെബ്‌സൈറ്റുകള്‍ എന്നിവിടങ്ങള്‍കൂടി അറഫ പ്രഭാഷണം തത്സമയം ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദു, പേര്‍ഷ്യന്‍, മലായ് തുടങ്ങി ഭാഷകളില്‍ കേള്‍ക്കാനാകും. അറഫ പ്രസംഗ സന്ദേശം വിവിധയാളുകള്‍ക്കിടയില്‍ ഒരേ സമയം എത്തിക്കുകയാണ് അധികൃതരുടെ ലക്ഷ്യം. വരും വര്‍ഷങ്ങളില്‍ മലയാളമടക്കമുള്ള കൂടുതല്‍ ഭാഷകളിലേക്ക് വിവര്‍ത്തനത്തിനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.

20 വര്‍ഷമായി അമേരിക്കയിലുള്ള മുഹമ്മദ് സ്വലാഹുദ്ധീന്‍ ഇരു ഹറമുകളിലെ ജുമുഅ ഖുതുബ വിവിധ ഭാഷകളില്‍ ലഭ്യമാക്കിയതിനു പിന്നിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ പരിജ്ഞാനമാണ് അറഫ പ്രഭാഷണ പ്രക്ഷേപണ അവസരത്തിന് വഴികാട്ടിയായത്.
Previous Post Next Post
3/TECH/col-right