Trending

പ്രളയം:ബഹ്‌റൈനിലെ ബി.എഫ്.സി എക്‌സ്‌ചേഞ്ച് 35 ലക്ഷം രൂപ നല്‍കും

മനാമ: പ്രളയ ദുരിതത്തിലകപ്പെട്ട കേരളത്തെ സഹായിക്കാനായി ബഹ്‌റൈനിലെ പ്രമുഖ മണി ട്രാന്‍സ്ഫര്‍ സ്ഥാപനമായ ബഹ്‌റൈന്‍ ഫിനാന്‍സിങ് കമ്പനി (ബി.എഫ്.സി) രംഗത്ത്.

അടിയന്തരമായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പ്രവര്‍ത്തന ഫണ്ടിലേക്ക് 35 ലക്ഷം ഇന്ത്യന്‍ രൂപ അയക്കുമെന്ന് ജനറല്‍ മാനേജര്‍ പാന്‍സിലി വര്‍ക്കി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൂടാതെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണമയക്കുന്നവരില്‍ നിന്ന് ബി.എഫ്.സി സര്‍വീസ് ചാര്‍ജ്ജ് ഈടാക്കുന്നതല്ലെന്നും അദ്ദേഹം അറിയിച്ചു

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ പ്രളയ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിലാണ് ഈ സഹായം നല്‍കുന്നതെന്നും അദ്ദേഹം അറിയിച്ചു ബി.എഫ്.സി ഹെഡ് ഓഫ് ട്രഷറി ലെനി മാത്യു, ഹെഡ് ഓഫ് ഡീലിങ് സോമനാഥന്‍ കുലങ്ങരെത്ത്, ഹെഡ് ഓഫ് റീട്ടയില്‍ സര്‍വീസ് ദീപക് നായര്‍, ഹെഡ് ഓഫ് കോര്‍പ്പറേറ്റ് ബിസിനസ് റോഗര്‍ മെനെസെസ് എന്നിവര്‍ പങ്കെടുത്തു. 



അതിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണമയക്കുന്നവരില്‍ നിന്ന്‌സര്‍വീസ് ചാര്‍ജ്ജ് ഈടാക്കില്ലെന്ന് മറ്റു വിവിധ മണി എക്‌സ്‌ചേജ് കന്പനികളും അറിയിച്ചിട്ടുണ്ട്.
Previous Post Next Post
3/TECH/col-right