കൊച്ചി: തീവണ്ടി ഗതാഗതം പുനസ്ഥാപിക്കുന്നു. എറണാകുളം-കോട്ടയം റൂട്ടില്‍ പുനസ്ഥാപിച്ചു. ഷൊര്‍ണൂര്‍-പാലക്കാട്-കോയമ്ബത്തൂര്‍ റൂട്ടിലും സര്‍വീസ് സാധാരണ നിലയിലേക്ക് വന്നു. കുറ്റിപ്പുറം, പള്ളിപ്പുറം പാലങ്ങളിലെ ജോലികളും പരിശോധനയും പൂര്‍ത്തിയായി വരുന്നു.
കോഴിക്കോട് നിന്ന് മംഗലാപുരത്തേക്ക് പ്രത്യേക പാസഞ്ചര്‍ തീവണ്ടികള്‍ ഒടും. ശനിയാഴ്ച വൈകീട്ട് അഞ്ചിനും രാത്രി ഒമ്ബതിനുമാണ് സ്‌പെഷ്യല്‍ പാസഞ്ചറുകള്‍. ഇവ എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തും.
ദീര്‍ഘദൂര യാത്രക്കാരെ സഹായിക്കാന്‍ കണക്ഷന്‍ ട്രെയിനുകള്‍ ഓടിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്ക് സര്‍വീസുണ്ട്. കായംകുളം-കോട്ടയം-എറണാകുളം റൂട്ടില്‍ ശനിയാഴ്ച വൈകീട്ട് വരെ ട്രെയിന്‍ ഗതാഗതം റദ്ദാക്കിയിരുന്നു.
എറണാകുളം-കാരിക്കല്‍ എക്‌സ്പ്രസ് നാളെ വെളുപ്പിന് 1.40ന് പാലക്കാട് നിന്ന് സര്‍വീസ് തുടങ്ങും. മംഗളൂരു-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് പാലക്കാട് നിന്ന് ശനിയാഴ്ച രാത്രി 10.15ന് സര്‍വീസ് തുടങ്ങും. തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് രാത്രി 12.45ന് പാലക്കാട് നിന്ന് സര്‍വീസ് ആരംഭിക്കും.
11.30ന് തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് വരുന്ന പാസഞ്ചര്‍ ട്രെയിന്‍ വൈകീട്ട് നാല് മണിയോടെ എറണാകുളത്ത് നിന്ന് ചെന്നൈ എഗ്മൂറിലേക്ക് സര്‍വീസ് നടത്തും. ആലപ്പുഴ-തിരുവനന്തപുരം-തിരുനല്‍വേലി വഴിയാകും സര്‍വീസ്.