ന്യൂയോർക്ക്: െഎക്യരാഷ്ട്ര സഭ മുൻ സെക്രട്ടറി ജനറലും നോബെൽ സമ്മാന ജേതാവുമായ കോഫി അന്നൻ (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.
1997 മുതൽ 2006 വരെയുള്ള കാലയളവിൽ കോഫി അന്നൻ െഎക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായിരുന്നു. 2001ലാണ് അദ്ദേഹത്തിന്നോബെൽ സമ്മാനം ലഭിച്ചത്. 1938ൽ ഘാനയിലാണ് കോഫി അന്നെൻറ ജനനം. 1962ൽ ലോകാരോഗ്യസംഘടനയുടെ ജനീവയിൽ ഒാഫീസിൽ പ്രവർത്തിച്ചാണ് കോഫി അന്നൻ യു.എന്നുമായുള്ള ബന്ധം ആരംഭിക്കുന്നത്.
1992 മുതൽ 1996 വരെ െഎക്യരാഷ്ട്ര സഭയിലെ അണ്ടർ സെക്രട്ടറിയായും കോഫി അന്നൻ പ്രവർത്തിച്ചു.1996 ഡിസംബറിലാണ് കോഫി അന്നനെ സെക്രട്ടറി ജനറലായി നിയമിച്ചത്. െഎക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ സ്ഥാനത്തെത്തുന്ന ആദ്യ കറുത്ത വർഗക്കാരനാണ് കോഫി അന്നൻ.
Tags:
INTERNATIONAL