Trending

കേരളത്തില്‍ ഇന്ധനക്ഷാമമില്ല: കന്നാസുമായി പെട്രോള്‍ പമ്പിലേക്ക് ഓടേണ്ട.. ഇന്ധനം വാങ്ങി സൂക്ഷിച്ചാല്‍ ഒരു വര്‍ഷം തടവ്!!


സംസ്ഥാനത്ത് ഇന്ധന പ്രതിസന്ധി നിലനില്‍ക്കുന്നില്ലെന്നും ഇന്ധനം വാങ്ങിക്കൂട്ടേണ്ട ആവിശ്യമില്ലെന്നും ഇന്ത്യന്‍ ഓയില്‍ കേര്‍പ്പറേഷന്‍. നിര്‍ദ്ദേശം ലംഘിച്ച്‌ ആരെങ്കിലും ഇന്ധനം വാങ്ങിക്കൂട്ടുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ വാസുകി അറിയിച്ചു.
സംസ്ഥാനത്ത് ഇന്ധന പ്രതിസന്ധി ഉണ്ടെന്ന് വ്യാജ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതോടെ പലരും കന്നാസുകളിലും മറ്റുമായി ഇന്ധനം വാങ്ങി സൂക്ഷിക്കാന്‍ തുടങ്ങി. ഇതോടെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സ്വകാര്യ വ്യക്തികള്‍ അധികമായി ഇന്ധനം വാങ്ങിക്കൂട്ടിയതോടെ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു.

പെട്രോള്‍ ക്ഷാമം താല്‍ക്കാലികം; പരിഭ്രാന്തരാവേണ്ട ആവശ്യമില്ല
പമ്പില്‍ ഇപ്പോഴുള്ള പെട്രോള്‍ ക്ഷാമം താല്‍ക്കാലികമാണ്.  എറണാകുളം ഭാഗത്ത് നിന്ന് പെട്രോള്‍ എടുത്ത് ടാങ്കര്‍ ലോറിക്ക് വരാനുള്ള റോഡുകള്‍ വെള്ളക്കെട്ടിലായതാണ് പെട്രോള്‍ ക്ഷാമത്തിന് കാരണം. ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇന്നലെ രാത്രി തന്നെ മംഗലാപുരത്തേക്ക് പെട്രോള്‍ എടുക്കാന്‍ ടാങ്കര്‍ പോയിട്ടുണ്ടെന്നും ഇന്ന് ശനിയാഴ്ച രാത്രിയോടെ പെട്രോള്‍ എത്തിച്ചു വിതരണം ചെയ്യനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ഡീസല്‍ കൊണ്ടുവരുന്നത് ഫറോക്കില്‍ നിന്നായതിനാല്‍ ഇതുവരെ ക്ഷാമം നേരിടുന്നില്ല.

Previous Post Next Post
3/TECH/col-right