HomeSPORTS ഏഷ്യൻ ഗെയിംസിന് തുടക്കം 18-8-18െൻറ ഭാഗ്യമുഹൂർത്തത്തിൽ ജകാർത്ത കൺതുറന്നു. ഇന്തോനേഷ്യൻ പൈതൃകവും കലയും പാരമ്പര്യവും വിളിച്ചോതിയ പ്രൗഢഗംഭീരമായ ഉദ്ഘാടനചടങ്ങിൽ 18ാമത് ഏഷ്യൻ ഗെയിംസിന് കൊടി യേറ്റം. ഇന്ത്യൻ സമയം ശനിയാഴ്ച 5.30ന് ആരംഭിച്ച ഉദ്ഘാടന ചടങ്ങുകൾ അഞ്ചുമണിക്കൂറോളം നീണ്ടു. ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുരാജ്യം, തങ്ങളുടെ ഭൂപ്രകൃതി ജകാർത്തയിലെ ജെലോറ ബങ് കർണോ സ്റ്റേഡിയത്തിലേക്ക് പറിച്ചുനട്ടപ്പോൾ വൻകരയിലെ 45 രാജ്യങ്ങളിൽനിന്നുള്ള അത്ലറ്റുകളെയും ഏഷ്യയിലെ കായിക പ്രേമികളെയും സാക്ഷിയാക്കി ഗെയിംസിന് തിരിതെളിഞ്ഞു. അത്ലറ്റുകളുടെ മാർച്ച് പാസ്റ്റിൽ ജാവലിൻ ലോകജൂനിയർ-കോമൺവെൽത്ത് ചാമ്പ്യൻ നീരജ് ചോപ്ര ഇന്ത്യൻ പതാകയേന്തി. ഇനിയുള്ള 16 നാളുകൾ വൻകരയിലെ 45 രാജ്യങ്ങളിൽ നിന്ന് 11,753 അത്ലറ്റുകൾ കരുത്തും പോരാട്ടവീര്യവുമായി വർണാഭമാക്കും. Tags: SPORTS Facebook Twitter