കോ​ഴി​ക്കോ​ട്: പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ പാ​ഠ​പു​സ്ത​ക​ങ്ങ​ളും നോ​ട്ടു​പു​സ്‌​ക​ത​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​ഹാ​യ​വു​മാ​യി 'ട്യൂ​ഷ​ന്‍​മാ​ഷ്'.
കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കു​ന്ന 'ക്രി​റ്റ് ഇ​ന്‍​ഫോ എ​ല്‍​എ​ല്‍​പി' സ്റ്റാ​ര്‍​ട്ട് അ​പ്പാ​ണ് 'ട്യൂ​ഷ​ന്‍​മാ​ഷ്' എ​ന്ന പേ​രി​ല്‍ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.ഒ​ന്‍​പ​ത്, 10 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ ലഭിക്കും. പ്ലേ​സ്‌​റ്റോ​റി​ല്‍ നി​ന്ന് ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ം. അ​ധ്യാ​പ​ക​ര്‍ ക്ലാ​സെ​ടു​ക്കു​ന്ന രീ​തി​യി​ലാ​ണ് പാ​ഠ​ങ്ങ​ള്‍ ആ​പ്പ് വ​ഴി ന​ല്‍​കു​ന്ന​ത്.
 

ര​ണ്ടു മാ​സം സൗ​ജ​ന്യ​മാ​യി ഇ​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്നും സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ക്രി​റ്റ് ഇ​ന്‍​ഫോ എ​ല്‍​എ​ല്‍​പി സി​ഇ​ഒ പി.​പി. സു​ഹൈ​ര്‍ മ​ഹ​മൂ​ദ്, ഡ​യ​റ​ക്ട​ര്‍ പി.​പി. മാ​ഹി​ര്‍ ബി​ന്‍ ഫാ​റൂ​ഖ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.