Trending

കോ​ഴി​ക്കോ​ട് ജില്ലയില്‍ 19.51 കോടിയുടെ കൃഷിനാശം

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ല്‍ കാ​ര്‍​ഷി​ക​മേ​ഖ​ല​യ്ക്ക് സം​ഭ​വി​ച്ച​ത് ക​ന​ത്ത നാശം. 23 വ​രെ​യു​ള്ള പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 19.51 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. കൊ​ടു​വ​ള്ളി, കു​ന്ന​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളെ​യാ​ണ് ദു​ര​ന്തം ഏ​റെ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. 12308 തെ​ങ്ങ്, 768503 വാ​ഴ, 11790 ക​മു​ക്, 550 കൊ​ക്കോ,7839 റ​ബ്ബ​ര്‍,1341ജാ​തി, 65 ഗ്രാ​മ്ബൂ, 100 ക​ശു​മാ​വ്, 5555 കു​രു​മു​ള​ക്, 119 ഹെ​ക്ട​ര്‍ നെ​ല്ല് 35.28 ഹെ​ക്ട​ര്‍ ക​പ്പ, 4.2 ഹെ​ക്ട​ര്‍ പ​ച്ച​ക്ക​റി എ​ന്നി​ങ്ങ​നെ ന​ഷ്ട​മാ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ള്‍. 860.68 ഹെ​ക്ട​ര്‍ കൃ​ഷി​ഭൂ​മി​യി​ലെ വി​ള​ക​ളാ​ണ് ഉ​രു​ള്‍​പ്പൊ​ട്ട​ലും വെ​ള്ള​പ്പൊ​ക്ക​വും കാ​ര​ണം ന​ഷ്ട​മാ​യ​ത്. 7277 ക​ര്‍​ഷ​ക​രാ​ണ് ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.
നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ബ്ലോ​ക്ക് ത​ല​ത്തി​ല്‍ വി​ല​യി​രു​ത്തി​യ​ശേ​ഷം ജി​ല്ലാ​കൃ​ഷി വ​കു​പ്പ് പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് ത​യ്യാ​റാ​ക്കി ക​ഴി​ഞ്ഞു. 




സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ 7.05 കോ​ടി രൂ​പ​യും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ 25.5 ല​ക്ഷം രൂ​പ​യും ന​ല്‍​കി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സി​ല്‍ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ക്കു​ക​യും 3.7 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി അ​നു​വ​ദി​ക്കാ​ന്‍ ന​ട​പ​ടി ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. സെ​പ്റ്റം​ബ​ര്‍ 10ന​കം ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. വി​ള ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി പ്ര​കാ​രം 13.32 ല​ക്ഷം രൂ​പ നല്‍കിക്കഴിഞ്ഞു. ഫ​ലം ല​ഭി​ക്കു​ന്ന​ത്, ഫ​ലം ല​ഭി​ക്കാ​ത്ത​ത് എ​ന്ന് ത​രം​തി​രി​ച്ചാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ക.
Previous Post Next Post
3/TECH/col-right