Trending

ELETTIL ONLINE NEWS NIGHT 28-8-2018

ELETTIL ONLINE NEWS NIGHT

2018 ഓഗസ്റ്റ്‌ 28
1194 ചിങ്ങം 12
1439 ദുൽഹജ്ജ്‌ 16
ചൊവ്വ
................

 കേരളീയം


🅾 *ദുരിതാശ്വാസ  ക്യാമ്പുകളായി  പ്രവര്‍ത്തിച്ച 95% സ്‌കൂളുകളുടേയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി. നാളെ സംസ്ഥാനത്ത്‌ സ്കൂളുകൾ തുറക്കും*


🅾 *രണ്ട്‌ ആഴ്ച്ചക്ക്‌ ശേഷം നെടുമ്പാശേരി വിമാനത്താവളം നാളെ തുറക്കും*


🅾 *വെള്ളപ്പൊക്കത്തില്‍ സിയാലിന് നഷ്ടം 300 കോടി; എട്ടുദിവസത്തെ യുദ്ധകാലാടിസ്ഥാനത്തിലുള്ള പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം കൊച്ചി വിമാനത്താവളം സജ്ജം; ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് ആദ്യ വിമാനം പറന്നിറങ്ങുന്നതോടെ സമ്പൂർണ്ണ   നിലയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കും.*


🅾 *ആലപ്പുഴ ജില്ലയിൽ നാളെ ദുരിതാശ്വാസ ക്യാമ്പ്‌ പ്രവർത്തിക്കുന്ന പകുതി സ്കൂളുകൾ മാത്രം തുറക്കും . ബാക്കി സ്കൂളുകൾ 31 ന്‌ തുറക്കും*


🅾 *ദുരിത ബാധിതര്‍ക്കുള്ള ധനസഹായം ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയാല്‍ ഉടന്‍ ലഭിക്കും; മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതില്‍ കൃത്യമായ കരുതല്‍ വേണം; മാലിന്യം തിരികെ ജലാശയങ്ങളിലേക്ക് തള്ളരുത് ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ നടപടി ഉണ്ടാവും; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിൽ. സാധനങ്ങൾ വില കൂട്ടി വിൽക്കുന്നവർക്ക്‌ എതിരെ കർശന നടപടിയെന്നും പകർച്ചവ്യാധികൾ പടരാതെ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി*


🅾 *ഓഖി ദുരിതാശ്വാസ ഫണ്ട് സര്‍ക്കാര്‍ വകമാറ്റി ചിലവഴിച്ചിട്ടില്ല; 107 കോടി ലഭിച്ചതില്‍ 65 കോടിയാണ് ചിലവഴിച്ചത്; വിമര്‍ശനം ഉയര്‍ത്തിയില്ലെങ്കില്‍ പ്രതിപക്ഷമാകില്ല എന്ന തോന്നലാണ് രമേശ് ചെന്നിത്തലയ്ക്ക്; ചെറിയ കുഞ്ഞുങ്ങള്‍ പോലും സമ്പാദ്യക്കുടുക്കയുമായി ദുരിതാശ്വാസ ഫണ്ടിലേക്ക് വരുമ്പോൾ  അയ്യോ..  അതുകൊടുക്കല്ലേ എന്ന് പറയുന്നത് ശരിയാണോ? പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളിയ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ.*


🅾 *ഇപി ജയരാജനെ മന്ത്രിയാക്കിയപ്പോള്‍ സിപിഎമ്മിനെ കൊണ്ട് ബലം പിടിച്ചു ചോദിച്ച്‌ വാങ്ങിയ ചീഫ് വിപ്പ് സ്ഥാനത്ത് ആളെ നിയമിക്കാന്‍ ഭയന്ന് സിപിഐ; ആരെ നിയമിക്കണം എന്ന തര്‍ക്കം മൂലം നീണ്ട തീരുമാനം പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എടുത്താല്‍ തിരിച്ചടിയാകുമെന്ന ഭയം ശക്തം; വല്യേട്ടന്‍ അനുവദിച്ചിട്ടും ചീഫ് വിപ്പ് പദവി വേണ്ടെന്ന് വയ്ക്കാന്‍ ആലോചിച്ച്‌ സിപിഐ നേതൃത്വം.*


🅾 *കുട്ടനാട് വിട്ട് പോയ ഒന്നരലക്ഷം പേരെയും തിരിച്ചെത്തിക്കാനുള്ള മഹാദൗത്യത്തിന് ഇന്ന് തുടക്കം; വള്ളങ്ങളും ബോട്ടുകളും ഇലക്‌ട്രീഷ്യന്മാരും പ്ലമ്പർമാരും പാമ്പു പിടുത്തക്കാരും ം അടക്കം നൂറ് കണക്കിന് സന്നദ്ധ പ്രവര്‍ത്തകര്‍ മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ കുട്ടനാട്ടില്‍ തമ്പടിക്കുന്നു ; മൂന്ന് ദിവസം കൊണ്ട് കുട്ടനാടിനെ തുടച്ച്‌ വൃത്തിയാക്കി മടക്കി നല്‍കുമെന്ന് പ്രഖ്യാപനം.*


🅾 *ഇതുവരെ ദുരിതസാശ്വാസ നിധിയിലേക്കെത്തിയത് 715 കോടി രൂപ; ഒന്നോ രണ്ടോ ദിവസത്തിനകെ 1000 കോടി കടക്കും; വാഗ്ദാനം നല്‍കിയ പ്രമുഖരുടെ പണം കൂടി എത്തുന്നതോടെ ദുരിതാശ്വാസ നിധി നിറഞ്ഞ് കവിയും; കേരളം പുനര്‍സൃഷ്ടിക്കാന്‍ ലോകം  എമ്പാടുമുള്ള മലയാളികള്‍ കൈ കോർക്കുമ്പോൾ  മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണത്തിന്റെ ഒഴുക്ക്.*


🅾 *പുല്ല് അരിയാന്‍ പോയ വിചാരണ തടവുകാരി സഹതടവുകാരിയുടെ സാരി ഉപയോഗിച്ച്‌ തൂങ്ങി മരിച്ചുവെന്നത് വിശ്വസിക്കാനാവാതെ പൊലീസ്; മരണം സംഭവിച്ചത് ചില സത്യങ്ങള്‍ മജിസ്ട്രേറ്റിനോട് വെളിപ്പെടുത്തുമെന്ന് ലീഗല്‍ സര്‍വീസസ് അഥോറിറ്റി അംഗങ്ങളോട് വെളിപ്പെടുത്തിയ ശേഷവും; പിണറായിയിലെ കൂട്ടക്കൊലക്കേസ് പ്രതിയെ ജീവനോടെ കൊന്ന് കെട്ടിത്തൂക്കിയതോ? പൊലീസ് അന്വേഷണം അട്ടിമറിക്കാനും നീക്കങ്ങള്‍; സൗമ്യയുടെ മരണത്തില്‍ നിഗൂഡതകള്‍ ഏറെ.*


🅾 *2017 ജൂലൈയിലെ വിധി കട്ടച്ചിറ സെന്റ് മേരീസ് ദേവാലയത്തിനും ബാധകം; പള്ളി ഭരണം നടത്തേണ്ടത് 1934ലെ ഭരണഘടന പ്രകാരമെന്ന് സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി; വിശ്വാസികള്‍ ഏറെയുണ്ടെങ്കിലും കായംകുളത്തെ ചാപ്പലും യാക്കോബായക്കാര്‍ക്ക് നഷ്ടമാകും; മലങ്കര സഭാ തര്‍ക്കത്തില്‍ വീണ്ടും ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നിയമ വിജയം; യാക്കോബായ സഭ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി.*


🅾 *പ്രളയം നശിപ്പിച്ച മൂന്നാറിന്റെ സൗന്ദര്യം വീണ്ടെടുക്കാന്‍ ജനകീയ കൂട്ടായ്മ; ക്ലീന്‍ മൂന്നാര്‍ പദ്ധതിയില്‍ അണിചേരാന്‍  സജ്ജരായി ഇന്ന്  എത്തിയത് അയ്യായിരത്തോളം പേര്‍; സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ റിസോര്‍ട്ടുകള്‍ അടച്ചുപൂട്ടിയും ജീവനക്കാരെ വെട്ടിക്കുറച്ചും നടപടി; എല്ലാം വീണ്ടെടുക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായ പരിശ്രമം.*


🅾 *കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ രാഹുൽ ഗാന്ധി ഇന്ന് സന്ദർശനം നടത്തി.  ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ   എത്തി ഒരോരുത്തരേയും ആശ്വസിപ്പിച്ച്‌ ധൈര്യമായി ഇരിക്കാന്‍ നിര്‍ദ്ദേശം; ആലുവയിലും പറവൂരിലും ചാലക്കുടിയിലേയും ക്യാമ്പുകൾ ഉച്ചക്ക്‌ സന്ദർശിച്ചു .കോഴിക്കോടും വയനാടും സന്ദര്‍ശിച്ച്‌ ഡല്‍ഹിക്ക് മടക്കം നാളെ*


🅾 *രാഹുലിന്റെ കൈവിടാതെ ചേര്‍ത്ത് പിടിച്ച്‌ സുധീരന്‍; പിന്നില്‍ നിന്ന ഉമ്മന്‍ ചാണ്ടിയെ കുതറി മാറി മുമ്പിലോട്ട്‌   വിളിച്ച്‌ ഇടപെടല്‍; സീറ്റിലെ ബാഗ് എടുത്ത് പുറകിലോട്ട് ഇട്ട് മുന്മുഖ്യമന്ത്രിക്ക് കാറില്‍ ഇരിപ്പിടവും ഒരുക്കി; പരിചയം പുതുക്കാനും സ്വാധീനം അറിയിക്കാനും ചുറ്റും കൂടി നേതാക്കള്‍; പ്രളയ ബാധിതരുടെ ദുരിതം ഓരോന്നായി വിവരിച്ച്‌ പ്രതിപക്ഷ നേതാവായി ചെന്നിത്തലയും; രാഹുല്‍ ഗാന്ധിയുടെ കേരളാ യാത്രയിലെ 'കോണ്‍ഗ്രസ് കാഴ്ചകള്‍' ഇങ്ങനെ.*


🅾 *നേതാവായാല്‍ ഇങ്ങനെ വേണം! ജീവന്‍ കാക്കാനുള്ള ഈ കരുതലിന് ബിഗ് സല്യൂട്ടുമായി ചെങ്ങന്നൂരുകാര്‍; രോഗബാധിതയെ കൊണ്ടുപോകാനുള്ള എയര്‍ ആംബുലന്‍സിനായി വഴിമാറി രാഹുല്‍ ഗാന്ധി.ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്‌ ഗ്രൗണ്ടിൽ നിന്ന് രോഗിയെയും കൊണ്ട്‌ എയർ ആംബുലൻസ്‌ പോയിട്ട്‌ മതി തന്റെ യാത്രയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു*


🅾 *കപട വാഗ്ദാനങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നില്ല, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കും; മത്സ്യത്തൊഴിലാളികള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ ഉറപ്പ്; മത്സ്യത്തൊഴിലാളികളുടെ സേവനം കോസ്റ്റ് ഗാര്‍ഡ് ഉപയോഗപ്പെടുത്തണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍.*


🅾 *ദുരിതാശ്വാസ നിധിയിലേക്ക് ജനപ്രതിനിധികള്‍ ഒരു ലക്ഷം രൂപയെങ്കിലും സംഭാവന നല്‍കണം; താന്‍ ഇത് നേരത്തെ ചെയ്ത് കഴിഞ്ഞെന്നും വി എസ്.*


🅾 *'മാസവരുമാനമില്ല'; 'സുര്യനെ അണിഞ്ഞ സ്ത്രീയുടെ' റോയല്‍റ്റി തുകയായ 1.70 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് കെ.ആര്‍.മീര.*


🅾 *കണ്ണൂർ ഇരിട്ടി മുസ്ലിം ലീഗ് ഓഫീസിന് സമീപം സഫോടനം. സ്ഫോടനത്തിൽ നാല്‌ കാറുകൾക്കും സമീപത്തെ കെട്ടിടങ്ങൾക്കും കേട്‌ പാട്‌ സംഭവിച്ചു.വിദഗ്ദ സംഘം സ്ഥലത്ത്‌ എത്തി പരിശോധന തുടങ്ങി*


🅾 *മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം; ശക്തമായ കാറ്റിന് സാധ്യത.*


🅾 *സാലറി ചലഞ്ച് ഏറ്റെടുത്ത് എ.കെ. ആന്‍റണി. ദുരിതാശ്വാസ നിധിയിലേക്ക്‌ 1 ലക്ഷം രൂപ നൽകും*


 🅾 *കെവിന്‍ വധം: മുഖ്യപ്രതി ഷാനു ചാക്കോയുടെ അച്ഛനെതിരെയും കൊലക്കുറ്റം ചുമത്തി*


🅾 *ഇടുക്കിയില്‍ മാത്രം തകര്‍ന്ന വീടുകള്‍ 1200 എണ്ണം; ഭാഗികമായി തകര്‍ന്നത് 2266 വീടുകളും; അപകടത്തിലായ 10,961 വീടുകളില്‍ ബലപരിശോധന നടത്തിയത് 6000 വീടുകളില്‍ മാത്രം; അപകട മേഖലകളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട അവസ്ഥ  വരുമ്പോൾ ജില്ല അഭിമുഖീകരിക്കേണ്ടത് ഏറ്റവും വലിയ കുടിയിറക്കിന് കൂടി; ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ വാളെടുത്ത സഭയ്ക്ക് പോലും പ്രകൃതിയുടെ തിരിച്ചടിയില്‍ ശബ്ദം പോയി.*


🅾 *കസ്തൂരിരംഗന്‍ കരട് വിജ്ഞാപനം വീണ്ടും അസാധുവായി; നാല് വര്‍ഷത്തിനിടെ പലതവണ ഇറക്കിയ കരട് വിജ്ഞാപനം ഇനി ഇറക്കിയേക്കില്ല; നിലവില്‍ ആദ്യവിജ്ഞാപനത്തിന്റെ നിബന്ധനകള്‍ ബാധകമായതോടെ ഇടുക്കിയിലേയും മലയോരപ്രദേശങ്ങളിലേയും അനേകം ഗ്രാമങ്ങള്‍ വീണ്ടും കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍; രക്ഷകനാകും എന്നുകരുതി ജോയ്‌സ് ജോര്‍ജിനെ എംപിയാക്കിയവര്‍ക്കും നിരാശ.*


🅾 *ബേക്കറിയില്‍ ചായ കുടിച്ചുകൊണ്ടിരുന്ന എന്നെയും ഭര്‍ത്താവ് രൂപേഷിനെയും പൊലീസ് തട്ടിക്കൊണ്ടുപോയി എറ്റുമുട്ടലില്‍ കൊല്ലാന്‍ ശ്രമിച്ചു; എല്ലാ നടപടികളും കോര്‍പ്പറേറ്റ് ചൂഷണത്തിനും വിഭവകൊള്ളക്കുമെതിരെ നിലപാട് സ്വീകരിക്കുകയും ജനകീയ സമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുകയും ചെയ്തതിന്; പൊലീസ് എടുത്തതെല്ലാം കള്ളക്കേസുകള്‍; മൂന്ന് വര്‍ഷത്തിലേറെക്കാലത്തെ ജയില്‍വാസത്തിനു ശേഷം പുറത്തിറങ്ങിയ മാവോയിസ്റ്റ് നേതാവ് ഷൈന പറയുന്നു.*


🅾 *പ്രളയവും ബാര്‍ തുറന്നതും ഏറ്റവുമധികം ബാധിച്ചത് എക്സൈസുകാരെ; പെറ്റിക്കേസുകൾ കുറഞ്ഞതോടെ  ടാര്‍ജറ്റ് തികയ്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ മുന്‍ പ്രതികളെ തപ്പിപ്പിടിച്ച്‌ മദ്യം കൊണ്ടു വച്ച്‌ കേസെടുത്തു; വഴിയില്‍ നിന്നവരെയും വീട്ടില്‍ കിടന്നുറങ്ങിയവരെയും പൊക്കിയ ശേഷം മദ്യം വിറ്റെന്ന് കാട്ടി കേസെടുത്തു; പെറ്റി തികയ്ക്കാന്‍ സഹകരിക്കണമെന്ന് സ്ഥിരം പ്രതികളോട് അഭ്യര്‍ത്ഥനയും.*


🅾 *പ്രളയത്തില്‍ വീട് നശിച്ച 40 കുടുംബങ്ങൾക്ക്‌  വീട് വയ്ക്കാന്‍ മൂന്നേക്കര്‍ ഭൂമി സൗജന്യമായി നല്‍കും; മണ്ണിടിച്ചിലില്‍ കൃഷി നശിച്ചവര്‍ക്കും സഹായം; പ്രളയബാധിതരുടെ പുനരധിവാസത്തിന് ഏഴ് കോടിയുടെ കര്‍മ്മ പദ്ധതിയുമായി തലശ്ശേരി അതിരൂപത.*


🅾 *ഫുട്‌ബോള്‍ പരിശീലകനെന്ന വ്യാജേന ആണ്‍കുട്ടികളുമായി അടുക്കും; സൗഹൃദം സ്ഥാപിച്ച ശേഷം ലോഡ്ജിലെത്തിച്ച്‌ ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനം; മൊബൈലില്‍ പകര്‍ത്തി സൂക്ഷിച്ചിരുന്നത് ഇരുന്നൂറിലധികം ദൃശ്യങ്ങള്‍; പീഡനം സഹിക്കാന്‍ വയ്യാതെ കുട്ടികള്‍ കാര്യം വീട്ടുകാരോട് പറഞ്ഞപ്പോള്‍ കോഴിക്കോട്‌ ഒളവണ്ണ സ്വദേശിയായ  ഫസല്‍ റഹ്മാന്‍ കണ്ണൂർ ടൗൺ പോലീസിന്റെ*
*വലയില്‍; കുട്ടികളെ പീഡിപ്പിച്ചതിന് പ്രതി വിദേശത്തും ജയിലില്‍ കഴിഞ്ഞയാള്‍*


🅾 *ഒരേക്കര്‍ പള്ളിഭൂമി ജാതിമതഭേദമന്യേ വീട് നഷ്ടപ്പെട്ട പത്ത് പേര്‍ക്കായി വീതിച്ച്‌ പള്ളി വികാരി; വീട് നഷ്ടപ്പെട്ടവര്‍ക്ക് ഫ്‌ളാറ്റ് പണിയാന്‍ 21 സെന്റ് സ്ഥലം വെറുതെ കൊടുത്ത് സ്‌കൈവാലി മിനറല്‍ വാട്ടര്‍ കമ്പനി ഉടമ; വീതം കിട്ടിയ 18 സെന്റ് സ്ഥലം വിട്ടു നല്‍കി മറ്റൊരാള്‍ കൂടി; ദുരിതമുഖത്ത് ആന്റണിയുടേയും അഹമ്മദ് പട്ടേലിന്റേയും മക്കളും; കേരളം പുനര്‍നിര്‍മ്മിക്കാന്‍ തമ്മില്‍ മത്സരിച്ച്‌ സന്മനസ്സുള്ള മലയാളികള്‍.*


🅾 *സര്‍ക്കാറിനെതിരെ വര്‍ഗീയ വിഷം ചീറ്റി സിപിഐ നേതാവും! ഗുരുജയന്തി ദിനത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി എടുത്തു കളഞ്ഞ മന്ത്രി കെ ടി ജലീല്‍ സമുദായത്തെ അവഗണിച്ചു; ഇത് ഹിന്ദു സമൂഹത്തിനെതിരായ നീക്കത്തിന്റെ ടെസ്റ്റ് ഡോസെന്ന് ബിജെപി വിട്ട സിപിഐയിലെത്തിയ യുവനേതാവ്; എസ്‌എന്‍ഡിപി യോഗം കോഴിക്കോട് യൂണിയന്‍ സെക്രട്ടറി കൂടിയായ സി സുധീഷിന്റെ പരാമര്‍ശങ്ങള്‍ വിവാദമാവുന്നു.*


🅾 *നവകേരളത്തിന്റെ നിര്‍മ്മിതിക്കായി ആവശ്യം 50,000- 75,000 കോടിയെങ്കിലും ആണെന്നിരിക്കേ 8000 കോടി എന്നത് തീര്‍ത്തും നിസ്സാരമല്ലേ? രാഷ്ട്രീയ മുതലെടുപ്പിന് സാധ്യതയില്ലാത്ത തരത്തില്‍ വ്യക്തമായ ചട്ടക്കൂടുകളുള്ള കേരള പുനര്‍നിര്‍മ്മാണ ഫണ്ട് സ്വരൂപിക്കണം; അല്ലാതെ മുഖ്യമന്ത്രിയെ 'പുലിമുരുകന്‍' ആക്കിയ നേതാവിന്റെ മരണാനന്തരം ഖജനാവില്‍ നിന്ന് 25 ലക്ഷം നല്‍കിയ അവസ്ഥ ആകരുത്: മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി വി ടി ബല്‍റം എംഎല്‍എ.*


🅾 *ഹാദിയകേസും, സോളാര്‍ വിഷയവും,  കുമ്പസാര  പീഡനവും, ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ കന്യാസ്ത്രീ പീഡനവും നന്നായി കവര്‍ ചെയത് നമ്മുടെ ദേശീയ മാധ്യമങ്ങള്‍ പ്രളയത്തില്‍ പിറകോട്ടടിച്ചത് എന്തുകൊണ്ടാണ്? അവരുടെ രാഷ്ട്രീയ നിലപാടുകളോട് കേരളം മുഖം തിരിച്ചു നില്‍ക്കുന്നതു തന്നെ കാരണം; ഉത്തരേന്ത്യന്‍ മാധ്യമ തമ്പുരാക്കന്മാർക്ക്‌  നമ്മള്‍ ഇപ്പോളും വെറും മദ്രാസികള്‍ തന്നെ; വില്‍സണ്‍ കരിമ്പന്നൂർ.*


🅾 *പിതൃസഹോദരൻ മുഹമ്മദ്‌ കടലുണ്ടി പുഴയിലേക്ക്‌ വലിച്ചെറിഞ്ഞ 9 വയസുകാരൻ മുഹമ്മദ് ഷഹീന്റെ മൃതദേഹം കണ്ടെത്താന്‍ പരിശോധന കടലിലേക്ക് നീട്ടുന്നു; നീക്കം പ്രളയജലത്തില്‍ ഒഴികിയേക്കാം എന്ന നിഗമനത്തില്‍; തിരച്ചിലിന് മത്സ്യ തൊഴിലാളികളുടെ സഹായവും തേടും.*


🅾 *പന്ത്രണ്ട് ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ; വിദേശ സഹായം സ്വീകരിക്കുന്നത് അപമാനം; നവകേരള നിര്‍മ്മിതിക്ക് പൂര്‍ണ അധികാരമുള്ള സമിതി രൂപീകരിക്കണം; എങ്കില്‍ എട്ട് വര്‍ഷംകൊണ്ട് പുതിയകേരളം പടുത്തുയര്‍ത്താന്‍ കഴിയും; ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി; ആദ്യഘട്ടില്‍ കനത്ത മഴ പെയ്തപ്പോള്‍ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു; മനസു തുറന്ന് ഇ ശ്രീധരന്‍; പുനര്‍നിര്‍മ്മാണം മെട്രോമാനെ ഏല്‍പ്പിക്കുമോ എന്ന ചലഞ്ചുമായി സോഷ്യല്‍ മീഡിയ.*


🅾 *ദാമ്പത്യ ബന്ധത്തില്‍ രതി വൈകൃതം കടുത്തതോടെ ഭാര്യ ഉപേക്ഷിച്ച്‌ പോയി; സ്വകാര്യ ഭാഗങ്ങളില്‍ തൊട്ടും തലോടിയും പല വട്ടം ആണ്‍കുട്ടിയെ വരുതിയിലാക്കാന്‍ ശ്രമിച്ചു; അമ്മ പുറത്തേക്ക് പോയ തക്കം നോക്കി വിളിച്ചു വരുത്തി പ്രകൃതി വിരുദ്ധ പീഡനം നടത്തി; കുറവന്‍ കോണത്തെ ഫ്ളാറ്റില്‍ 16 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കൊല്ലം കുണ്ടറ സ്വദേശി റാഫി കടുത്ത ലൈംഗിക വൈകൃതത്തിനടിമ.*


🅾 *സംസ്ഥാന പുനര്‍നിര്‍മ്മാണത്തിന് ലോക ബാങ്ക് വായ്പ പ്രതീക്ഷിച്ച്‌ കേരളം; പ്രതിനിധികളുമായി ചര്‍ച്ച നാളെ; കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും.*


🅾 *തമിഴ്‌നാട്ടില്‍ നിന്നെത്തിയ ദുരിതാശ്വാസ സാധനങ്ങള്‍ തൃശൂരില്‍ കോണ്‍ഗ്രസുകാര്‍ കടത്തിയെന്ന് ആരോപണം; തനിക്ക് പങ്കില്ലെന്ന് വിശദീകരിച്ച്‌ മുന്‍ എംഎല്‍എ വിന്‍സന്റ്; കേരളത്തിലേക്ക് എത്തുന്ന സാധനങ്ങള്‍ പോകുന്നത് എങ്ങോട്ട്?.*


🅾 *ചെറുപ്പത്തില്‍ പലരും പലതും ചെയ്യും പക്ഷേ ഇങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം; ഇന്‍സുലിന്‍ വാങ്ങാന്‍ പോയപ്പോള്‍ ഹെലികോപ്ടറില്‍ കയറി തിരുവനന്തപുരത്ത് ഇറങ്ങിയ ജോബിക്ക് ഇനി ആശ്വസിക്കാം; യാതൊരു നിയമ നടപടികളുമുണ്ടാകില്ലെന്നറിയിച്ച്‌ ദക്ഷിണ വ്യോമസേനാ മേധാവി; ഇനി ഇത്തത്തില്‍ ഉണ്ടായാല്‍ ആരായാലും കടുത്ത നടപടി.*


🅾 *അഞ്ച് കോടിയും മറ്റ് സഹായ വാഗ്ദാനങ്ങളും; നവകേരളത്തിനായി സര്‍ക്കാരിനൊപ്പം ഇറാം ഗ്രൂപ്പും. ഇറാം ഗ്രൂപ്പ്‌ ചെയർമാൻ ഡോ: സിദ്ധിക്ക്‌ അഹമ്മദ്‌ ഇന്ന് മുഖ്യമന്ത്രിയെ കണ്ട്‌ 2 കോടി രൂപ കൈമാറി. 3 കോടി രൂപ പാലക്കാട്‌ ഭവന പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു*


🅾 *പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ ആത്മഹത്യയില്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്.*


🅾 *പെരിയാറിൽ വെള്ളം പൊങ്ങിയപ്പോൾ മലയാറ്റൂർ പാലത്തിൽ അടിഞ്ഞ്‌ കൂടിയ മാലിന്യം വീണ്ടും പുഴയിലേക്ക് തള്ളിയ സംഭവത്തിൽ പോലീസ് കേസെടുത്തു*


🅾 *പ്രളയത്തില്‍ എല്ലാം നഷ്ടമായി കലാഭവന്‍ മണിയുടെ സഹോദരൻ വേലായുധന്റെ കുടുംബം . 15 വർഷം മുമ്പ്‌ മണി വാങ്ങിച്ച്‌ നൽകിയ വീട്ടിലെ എല്ലാം ഒഴുകി പോയ നിലയിൽ ആണ്‌*


🅾 *പ്രളയക്കെടുതിയിലെ നഷ്ടം പ്രാഥമിക കണക്കിനേക്കാള്‍ വളരെ വലുതായിരിക്കുന്നുമെന്ന് മുഖ്യമന്ത്രി.*


🅾 *ദിനംപ്രതി എത്തുന്ന ഭക്ഷണ സാധനങ്ങളും തുണിത്തരങ്ങളും എത്രയെന്നതിന് കണക്കില്ല; തുടക്കത്തില്‍ ജനങ്ങള്‍ക്കിടയില്‍ കണ്ട ഐക്യവും കാണാനില്ല; ക്യാമ്പുകൾ  ഭരണകക്ഷിയുടെ സ്വാധീനത്തിലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍; മതംമാറ്റ ലോബിക്കും ഇത് ചാകരവേള; തിരുവല്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകള്‍ ആദിവാസി ഊരുകളില്‍ വ്യാപകമായി എത്തിക്കുന്നത് അമേരിക്കന്‍ ബ്രാന്‍ഡ് സാധനങ്ങള്‍; വയനാട്ടില്‍ പ്രളയ ദുരിതാശ്വാസം ഗതിമാറി ഒഴുകുന്നു.*


🅾 *ചേളാരിയില്‍ ഒരാളെ വീടിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പടിക്കൽ സ്വദേശി ചോന്നാരി ചേക്കുട്ടി ഹാജിയാണ്‌ മരിച്ചത്‌*


🅾 *കെപിസിസിയുടെ ആയിരം വീട് പദ്ധതിയിലേക്ക് സെന്റിന് 70,000 രൂപ വില വരുന്ന 15 സെന്റ് സ്ഥലം നല്‍കി എ.പി അബ്ദുല്ലക്കുട്ടി; നാലു കുടുംബങ്ങളെയെങ്കിലും ഈ സ്ഥലത്ത് പുനരധിവസിപ്പിക്കാന്‍ സാധിക്കും; മുന്‍ എംപി എന്ന നിലയില്‍ ഒരു മാസത്തെ പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും അബ്ദുല്ലക്കുട്ടി.*


🅾 *മലവെള്ളപ്പാച്ചിലിനും തളര്‍ത്താനായില്ല കുറിച്യാര്‍മല നിവാസികളുടെ ഇച്ഛാശക്തിയെ; നോക്കിനില്‍ക്കെ  കൺമുമ്പിൽ  ആകെയുള്ള സ്‌കൂള്‍ വീണുടഞ്ഞെങ്കിലും കുറിച്യരുടെ   നാട്ടില്‍ സ്‌കൂള്‍ തുറപ്പ് നാളെ തന്നെ; അന്നന്നത്തെ അന്നത്തിനായി പണിയെടുക്കുന്ന പാവങ്ങള്‍ക്കായി സ്‌കൂളായി മാറുന്നത് മദ്രസ; ചിത്രപ്പണികളാല്‍ അലങ്കരിച്ച മദ്രസയിലേക്ക് ഉല്ലാസത്തോടെ എത്താനൊരുങ്ങി കുട്ടികളും.*


ദേശീയം


🅾 *ഡിഎംകെയില്‍ ഇനി സ്റ്റാലിന്‍ യുഗം; പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റത് സഹോദരന്‍ എംകെ അഴകിരിയുടെ എതിര്‍പ്പിനെ മറികടന്ന്; ഡിഎംകെയില്‍ പുതിയ അധ്യക്ഷന്‍ ചുമതലയേല്‍ക്കുന്നത് നാല് പതിറ്റാണ്ടിന് ശേഷം. രാവിലെ ഒൻപതിന്‌ പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ നടന്ന ജനറൽ കൗൺസിൽ യോഗത്തിൽ ആണ്‌ തീരുമാനം ഉണ്ടായത്‌.*


🅾 *ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം; രണ്ട് കിലോയിലേറെ ഭാരമുള്ള ഡ്രേണുകളുയര്‍ത്താന്‍ ലൈസന്‍സ് നിര്‍ബന്ധം; വിമാനത്താവളമുള്‍പ്പടെ പ്രധാന സ്ഥലങ്ങളില്‍ നിരോധനവും.ലൈസൻസ്‌ ഉള്ളവർക്കും നിബന്ധനകൾ , 400 അടിയിൽ കൂടുതൽ ഉയർത്തരുത്‌, രാത്രി ഉപയോഗിക്കരുത്‌, 18 വയസ്‌ തികയണം എന്നിങ്ങനെ പോകുന്നു നിബന്ധനകൾ*


🅾 *ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ എയര്‍ലൈന്‍ ജെറ്റ്  വൻ പ്രതിസന്ധിയിലേക്ക്; ആദ്യ ക്വാര്‍ട്ടറില്‍ മാത്രം ജെറ്റ് എയര്‍വേസിന് ഉണ്ടായത് 1323 കോടിയുടെ നഷ്ടം; കഴിഞ്ഞ സാമ്പത്തിക വർഷം 53.5 കോടി രൂപ ലാഭമുണ്ടാക്കിയ എയര്‍ലൈന്‍  കമ്പനി നിലനില്‍പ്പിനുള്ള പോരാട്ടത്തില്‍.*


🅾 *കാമുകിയെ കല്യാണം കഴിക്കാനായി ഹിന്ദുമതത്തിലേക്ക് മാറിയ മുസ്ലിം യുവാവിന് ഇപ്പോള്‍ കടിച്ചതുമില്ല പിടിച്ചതുമില്ല; വധുവിനെ മാതാപിതാക്കള്‍ തടഞ്ഞുവെച്ചിരിക്കുന്നു എന്ന് പരാതിപ്പെട്ട് കേസ് ഫയല്‍ ചെയ്തപ്പോള്‍ കോടതിയിലെത്തിയ യുവതി പറഞ്ഞത് ഇനി എനിക്ക് ഭര്‍ത്താവ് വേണ്ടെന്ന്! ആരുടെ കൂടെ താമസിക്കണമെന്ന് തീരുമാനിക്കാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് വിധിച്ച്‌ കോടതി.32 കാരനായ റായ്‌പൂർ സ്വദേശിയായ മുസ്ലിം യുവാവാണ്‌ ആര്യൻ ആര്യ എന്ന പേര്‌ സ്വീകരിച്ച്‌ ഹിന്ദുവായി പെൺകുട്ടിയെ വിവാഹം കഴിച്ചത്‌.*


🅾 *കേരളത്തെ സഹായിക്കരുതെന്ന് ആഹ്വാനം ചെയ്ത സുരേഷ് കൊച്ചാട്ടിലിന് സുരക്ഷയില്ല; ഹര്‍ജി തള്ളിയത് സുപ്രീം കോടതി; സുരക്ഷാ ഭീഷണിയുണ്ടെങ്കില്‍ നേരിട്ട് പൊലീസിനെ അറിയിച്ചോളാനും കോടതി*


🅾 *എംപി സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിവാദ ട്വീറ്റ്: മാലി ദ്വീപ് ഇന്ത്യയോട് അതൃപ്തി അറിയിച്ചു.മാലിദ്വീപിലെ തിരഞ്ഞെടുപ്പിൽ അട്ടിമറി ഉണ്ടായാൽ ഇന്ത്യ മാലി ദ്വീപിൽ ഇടപെടണം എന്നായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ ട്വീറ്റ്‌*


🅾 *താറാവുകള്‍ നീന്തുന്നത് വഴി ജലാശയങ്ങളിലെ ഓക്‌സിജന്റെ അളവ് കൂടുമെന്ന്' ബിപ്ലവ് ദേബ്; ജലാശയങ്ങള്‍ക്ക് സമീപം താമസിക്കുന്ന എല്ലാ കുടുംബങ്ങളിലും താറാവിനെ വളര്‍ത്തണമെന്നും ഇതിനായി 50,000 താറാവ് കുഞ്ഞുങ്ങളെ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും ത്രിപുര മുഖ്യമന്ത്രി.*


🅾 *രാഹുല്‍ഗാന്ധി ആര്‍എസ്‌എസ് പരിപാടിയില്‍ പങ്കെടുക്കുമെന്നത് ഊഹാപോഹം; ഭാവനാസൃഷ്ടിയായ വാര്‍ത്തയ്ക്ക് ഉത്തരം പറയേണ്ടതില്ലെന്നും കോണ്‍ഗ്രസ്.*


🅾 *2019ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബിജെപി രാജ്യത്ത് നിന്നും തുടച്ചു നീക്കപ്പെടും'; 'ബംഗാളില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ അനുവദിക്കില്ല'; പൗരത്വ രജിസ്റ്ററിന്റെ പേരില്‍ ബിജെപി നേതാക്കള്‍ വെല്ലുവിളിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മമത ബാനര്‍ജി.*



 അന്താരാഷ്ട്രീയം


🅾 *ഈ വര്‍ഷം ഇറക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലുപ്പമുള്ള ഐ ഫോണുകള്‍; 6.5 ഇഞ്ച് സ്‌ക്രീനില്‍ ഉഗ്രന്‍ ക്യാമറയും സ്പീഡും; പ്രഖ്യാപിക്കും  മുമ്പ്‌ ഐഫോണ്‍ മാനിയക്ക് തുടക്കം. സെപ്റ്റംബറിലൊ ഒക്ടോബറിലൊ ഫോൺ പുറത്തിറങ്ങും*


🅾 *അന്ത്യശ്വാസം വലിക്കുമ്പോഴും  ജോണ്‍ മക്‌കെയിന്‍ വിലപിച്ചത് ട്രംപ് ഇല്ലാതാക്കുന്ന അമേരിക്കന്‍ സംസ്‌കാരത്തെക്കുറിച്ചോര്‍ത്ത്; അനുശോചനത്തില്‍ നല്ല വാക്കുപറയാന്‍ മടിച്ച്‌ ട്രംപ്; വൈറ്റ് ഹൗസിലെ പതാക പകുതി താഴ്‌ത്തിക്കെട്ടിയതുപോലും മനസ്സില്ലാമനസ്സോടെ.*


🅾 *സൗദിയിലെയും കുവൈറ്റിലെയും ഖത്തറിലെയും അതിസമ്പന്നന്മാരുടെ   മക്കള്‍ അവധി ആഘോഷിക്കാന്‍ വിമാനത്തില്‍ കയറ്റി എത്തിച്ച അത്യാഢംബര കാറുകള്‍ കണ്ടാസ്വദിക്കാന്‍ ലണ്ടനിലെ റീജന്റ് സ്ട്രീറ്റില്‍ സായിപ്പന്മാരുടെ ക്യൂ; അപൂര്‍വയിനം ആഡംബര കാറുകളുടെ സെല്‍ഫിയെടുത്ത് ആസ്വദിച്ച്‌ വെള്ളക്കാര്‍.*



 കായികം


🅾 *ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍; വനിതകളുടെ അമ്പെയ്ത്ത്‌  ടീം ഇനത്തില്‍ വെള്ളി; സ്‌കോര്‍ 231-228; 8 സ്വര്‍ണവും 14 വെള്ളിയും 20 വെങ്കലവുമായി ഇന്ത്യ ഒന്‍പതാം സ്ഥാനത്ത് തുടരുന്നു.*


🅾 *ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ ഫൈനലില്‍ പിവി സിന്ധുവിന് തോല്‍വി; ചൈനീസ് തായ്‌പേയുടെ ലോക ഒന്നാം നമ്പർ തായ് സുയിങിനോട് തോറ്റത് നേരിട്ടുള്ള സെറ്റുകള്‍ക്ക്; വീണ്ടും വെള്ളിയില്‍ തൃപ്തിപെട്ട് ഇന്ത്യന്‍ താരം; ഫൈനലിലെ ഭൂതം സിന്ധുവിനെ വിട്ടൊഴിയുന്നില്ല.*


🅾 *ഏഷ്യന്‍ ഗെയിംസില്‍ പുതു ചരിത്രമെഴുതി ഇന്ത്യ ; ടേബിള്‍ ടെന്നീസില്‍ വെങ്കലം.*


🅾 *ഗുസ്തിയില്‍ സ്വര്‍ണ്ണം നേടിയെത്തിയ വിനേഷ് ഫോഗട്ടിന് വിമാനത്താവളത്തില്‍ വിവാഹ നിശ്ചയം. ഗുസ്തി താരം സോംവീർ രതിയാണ്‌ വിനേഷിന്റെ വിരലിൽ മോതിരം അണിയിച്ചത്‌*


🅾 *ഇന്ത്യ , ഇംഗ്ലണ്ട്‌ നാലാം ടെസ്റ്റ്‌ വ്യാഴാഴ്ച്ച സൗത്താമ്പ്റ്റണിൽ ആരംഭിക്കും*


🅾 *അയർലാന്റ്‌ , അഫ്ഗാൻ  രണ്ടാം ഏകദിനം നാളെ നടക്കും*



സിനിമാ ഡയറി


🅾 *കുടുംബാംഗങ്ങള്‍ തമ്മില്‍ ഉള്ള ബന്ധം വരും തലമുറയും കാത്ത് സൂക്ഷിക്കുമോയെന്ന് കപൂര്‍ കുടുംബത്തിന് ആശങ്ക; നഷ്ടങ്ങള്‍ സമ്മാനിക്കുന്ന വെള്ളാനയായ മുംബൈയിലെ ആര്‍ കെ സ്റ്റുഡിയോ വില്പനയ്ക്ക്‌; ഹൃദയം കല്ലാക്കിയാണ് തീരുമാനം കൈക്കൊണ്ടതെന്ന് ഋഷി കപൂര്‍.*


🅾 *കേരളത്തെ ദുരിതത്തിലാഴ്‌ത്തിയ പ്രളയം വെള്ളിത്തിരയിലേക്ക്; കൊല്ലവര്‍ഷം 1193 ന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്ത്; സിനിമയൊരുക്കുന്നത് നവാഗതനായ അമല്‍ നൗഷാദ്.2015 ലെ ചെന്നൈ വെള്ളപ്പൊക്കം ആസ്പദമാക്കി ' ചെന്നൈ വാരം' എന്ന ചിത്രത്തിന്റെ പണിപ്പുരയിൽ ആയിരുന്നു അണിയറ പ്രവർത്തകർ.  കേരളത്തിലെ വെള്ളപ്പൊക്കത്തോടെ തിരക്കഥയിൽ ചില മാറ്റങ്ങൾ വരുത്തിയാണ്‌ ' കൊല്ലവർഷം 1193'  ഒരുക്കുന്നത്‌*


🅾 *പൊലീസ് വേഷത്തില്‍ തിളങ്ങി റഹ്മാന്‍; ഏഴ് കഥാപാത്രങ്ങളുടെ കഥ പറയുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം ഏഴിന്റെ ട്രെയിലര്‍ പുറത്ത്.പൃഥ്വിരാജിനൊപ്പം ഉള്ള രണം ആണ്‌ റഹ്മാന്റെ അടുത്തതായി പുറത്തിറങ്ങുന്ന ചിത്രം*


🅾 *'സോയ ഫാക്ടറിൽ' ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുന്നതിന്റെ ത്രില്ലില്‍ സോനം കപൂര്‍; സന്തോഷം അറിയിച്ച്‌ സോനം ട്വീറ്റ് ചെയ്തതോടെ തനിക്കും അങ്ങനെ തന്നെയെന്ന മറുപടിയുമായി ഡിക്യു; മലയാളത്തിന്റെ സ്വന്തം പയ്യന് ബോളിവുഡിലും ആരാധികമാര്‍. ദുൽഖറിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ആണിത്‌.*


🅾 *തന്നെ അടുക്കി പെറുക്കി വൃത്തിയാക്കിയ നസ്‌റിയയെ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാനാവാതെ ഫഹദ്; നസ്‌റിയയെ കാണാന്‍ വേണ്ടി മാത്രം മലേഷ്യയില്‍ നിന്നും ഒരു ദിവസത്തേക്ക് വന്ന് പോയത് അഭിമാനത്തോടെ പറഞ്ഞ് യുവനായകന്‍; ഒരു സിനിമയില്‍ ഫഹദും നസ്‌റിയയും ഒരുമിച്ച്‌ അഭിനയിക്കുമെന്ന് വെളിപ്പെടുത്തല്‍.വനിതക്ക്‌ നൽകിയ അഭിമുഖത്തിൽ ആണ്‌ ഫഹദ്‌ കാര്യങ്ങൾ വെളിപ്പെടുത്തിയത്‌*


🅾 *ബോളിവുഡില്‍ മറ്റൊരു പ്രണയതകര്‍ച്ച കൂടി; ഗോസിപ്പ് കോളങ്ങളിലെ സജീവസാന്നിധ്യമായ സുശാന്ത് സിംഗും ക്രിതിയും വേര്‍പിരിയുന്നു; കൃതി ഫോണ്‍ ഉപയോഗം കുറച്ചെന്നും കാമുകനെ കൈവിട്ടെന്നും പാപ്പരാസികള്‍.*


🅾 *ഒരു സിനിമക്ക് രണ്ടും മൂന്നും കോടി രൂപ  ശമ്പളം വാങ്ങിക്കുന്ന പല നടന്മാരും എവിടെ? അഞ്ചുദിവസം കൊണ്ട് 35 ലക്ഷം  ശമ്പളം വാങ്ങുന്ന ഹാസ്യനടന്മാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുപൈസ കൊടുത്തിട്ടില്ലേ? ഗണേശ്‌കുമാറിന്റെ വിമര്‍ശനം വൈറൽ ആകുമ്പോഴും  പ്രളയ ദുരിതാശ്വാസത്തോട് പുറം തിരിഞ്ഞ് മലയാളത്തിന്റെ യുവ നടന്മാര്‍; മലയാള താരങ്ങള്‍ എന്തേ ഇങ്ങനെയെന്ന് ചോദിച്ച്‌ സോഷ്യല്‍ മീഡിയ.*


🅾 *രജനിക്കോ, വിജയിനോ, അജിത്തിനോ ഉള്ള പത്തിലൊന്ന് പ്രേക്ഷക പിന്തുണ പോലും രാഘവ ലോറന്‍സിന് കേരളത്തില്‍ ഇല്ല; എന്നിട്ടും എന്തിനാണ് മോഹന്‍ലാലും മമ്മൂട്ടിയും നല്‍കിയതിനേക്കാള്‍ വലിയ തുക ധനസഹായമായി നല്‍കിയത്?നമ്മുടെ സിനിമാ താരങ്ങള്‍ കഴിവിനൊത്ത് പണം നല്‍കിയോ?*



Previous Post Next Post
3/TECH/col-right