Trending

ദുരിതാശ്വാസ നിധി സംഭാവന 700 കോടി കവിഞ്ഞു

പ്രളയത്തില്‍ മുങ്ങിയ കേരളത്തെ പുന സൃഷ്ടിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം തുടരുന്നു. തിങ്കളാഴ്ച രാത്രി 11.30 ലെ കണക്ക് അനുസരിച്ച് 715.02 കോടിയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ചത്. ഇതില്‍ 132 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പേയ്‌മെന്റ് ഗേറ്റ് വേയിലെ ബാങ്കുകളും യുപിഐകളും വഴി 43 കോടി രൂപ പേറ്റിഎം വഴിയും ലഭിച്ചതാണ്.



രാജ്യത്തിന് അകത്തും പുറത്തും നിന്നുള്ളവര്‍ക്ക് പണം അടയ്ക്കാന്‍ സംവിധാനമുണ്ട്. എട്ടു ബാങ്കുകള്‍ക്ക് പുറമേ ഐഡിബിഐ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുടെ പേമെന്റ് ഗേറ്റ്വേകളും റേസര്‍ പേ ഗേറ്റ്വേ വഴിയും ഇപ്പോള്‍ പണം അടയ്ക്കാം .
Previous Post Next Post
3/TECH/col-right