തൃശൂര്‍: പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നിര്‍ത്തിവച്ച ടോള്‍ പിരിവ് ഈ മാസം 31ന് ആരംഭിക്കും. 26ന് ടോള്‍ പിരിവ് ആരംഭിക്കുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നുവെങ്കിലും ഈ മാസം 30 വരെ പിരിവ് നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു.
ടോള്‍ പ്ലാസയുടെ ടണലില്‍ വെള്ളം കയറി ഉപകരണങ്ങള്‍ നശിച്ചതിനാല്‍ താത്കാലിക സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് ടോള്‍ പിരിവ് ആരംഭിക്കുന്നത്. പൂര്‍ണമായ രീതിയില്‍ ടോള്‍ പിരിവ് പുനരാരംഭിക്കുന്നതിനായി ഒന്നര മാസം കഴിയും. ദുരിതാശ്വാസ വാഹനങ്ങളെ ടോളില്‍നിന്ന് ഒഴിവാക്കിയതായി കമ്പനി അധികൃതര്‍ അറിയിച്ചു. മഴക്കെടുതിയില്‍ തകര്‍ന്ന ദേശീയപാതയില്‍ ടാറിങ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
പ്രധാന പാതയിലെ തകരാര്‍ പരിഹരിച്ചതിന് ശേഷം മാത്രമാണ് സര്‍വീസ് റോഡുകള്‍ ടാറിങ് നടത്തുന്നത്. ഇതിനിടെ പ്രളയത്തില്‍ നിന്നും മുക്തിയാകും മുമ്പ് ടോള്‍ പിരിവ് ആരംഭിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്‍മാറണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സര്‍ക്കാര്‍ ഇടപെട്ട് ടോള്‍ പിരിവ് നിരോധനം ദീര്‍ഘിപ്പിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:
KERALA