എളേറ്റിൽ പ്രദേശത്തെ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളിലെയും പ്രവർത്തകരുടെ കൺവെൻഷൻ സംഘടിപ്പിച്ചു. ജനകീയ പ്രശ്നങ്ങളിലെ സജീവമായ ഇടപെടലുകളിലൂടെ സാമൂഹിക ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കാൻ കൺവെൻഷൻ ആഹ്വാനം ചെയ്തു. എളേറ്റിൽ സി. എച്ച് മഹലിൽ സംഘടിപ്പിച്ച ചടങ്ങിൽ എളേറ്റിൽ ടൗൺ മുസ്ലിം ലീഗിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
എളേറ്റിൽ ടൗൺ മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം.എ ഗഫൂർ മാസ്ററർ കൺവെൻഷൻ ഉദ്ഘാടനം ചെയ്‌തു.
വി.കെ അബ്ദുറഹിമാൻ മുഖ്യ പ്രഭാഷണം നടത്തി.
എൻ സി ഉസൈൻ മാസ്റ്റർ, എ. കെ റഫീഖ്, സമദ് വട്ടോളി, എം. ആലിമോൻ, കൃഷ്‌ണൻ എളേറ്റിൽ, ഹബീബ്, മൻസൂർ, മുഹമ്മദ് സാലി എന്നിവർ സംസാരിച്ചു. ഉബൈസ് വട്ടോളി സ്വാഗതവും റാഫി കെ പി നന്ദിയും പറഞ്ഞു.

പുതിയ കമ്മിറ്റി ഭാരവാഹികൾ
പ്രസിഡന്റ്: മുഹമ്മദ് കെ.പി
വൈസ് പ്രസിഡന്റ്:
- സമദ് നൂർ,
- ഇ.കെ അബു,
- റഊഫ് കെ പി
- കെ.പി ഹനീഫ
വർക്കിങ് സെക്രട്ടറി: യൂസഫ് ടി
ജോ.സെക്രട്ടറി:
- കൃഷ്ണൻ.എൻ.കെ
- ഷാഹിദ്.കെ
- റാഫി. കെ പി
- ജാഫർ എ.കെ,
- ഇമ്പീച്ചി. കെ കെ
Tags:
ELETTIL NEWS