Trending

തജ് ലിയ ത്വലബ സംസ്ഥാന ലീഡേഴ്സ് മീറ്റിന് തുടക്കമായി


എസ് കെ എസ് എസ് എഫ്  ത്വലബ വിംഗ് സംസ്ഥാന സമിതി സംഘടിപ്പിച്ച  തജ്ലിയ സംസ്ഥാന ലീഡേഴ്സ് മീറ്റിന് മുക്കം ദാറുസലാഹ് കാമ്പസിൽ തുടക്കമായി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി അദ്ധ്യക്ഷത വഹിച്ചു. സമസ്ത മുശാവറ അംഗം  ഉമർ ഫൈസി മുഖ്യപ്രഭാഷണം നടത്തി. സി.പി ബാസിത് ഹുദവി, സലാം ഫൈസി മുക്കം, ജുറൈജ് കണിയാപുരം, ഹബീബ് വരവൂർ സുഹൈൽ ഇരിട്ടി, ആലി കുഞ്ഞി ഫൈസി, നവാസ് ദാരിമി ഓമശ്ശേരി, നൂറുദ്ദീൻ ഫൈസി, റഫീഖ് ഫൈസി, നടുക്കണ്ടി അബൂബക്കർ, അബുബക്കർ മൗലവി മടവൂർ, സിറാജ് പയ്യോളി പ്രസംഗിച്ചു.

ഇന്ന് വിവിധ സെഷനുകളിലായി നാസർ ഫൈസി കൂടത്തായി,ഉമറുൽ ഫാറൂഖ് ഹുദവി,റഷീദ് കൊടിയൂറ സംബന്ധിക്കും. സമാപന സംഗമം വൈകിട്ട് നാലിന് നടക്കും. മുസ്തഫ മാസ്റ്റർ മുണ്ടുപാറ,സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ,റഷീദ് ഫൈസി വെള്ളായിക്കോട് സംബന്ധിക്കും.
Previous Post Next Post
3/TECH/col-right