Trending

പ്രഭാത വാർത്തകൾ: 28.09.2018



🅾➖🅾➖🅾➖🅾➖🅾➖🅾
2018 സെപ്റ്റംബർ 28 വെള്ളി
1194 കന്നി 12
1440 മുഹറം 18
🅾➖🅾➖🅾➖🅾➖🅾➖🅾


🌴 കേരളീയം 🌴

🅾 ജോലിക്ക് വൈകി കയറാനും നേരത്തെ ഇറങ്ങാനും നോക്കിയാല്‍ കീശ കാലിയാകും !  ശമ്പള അക്കൗണ്ടിനെ പഞ്ചിങ് റിപ്പോര്‍ട്ടുമായി ബന്ധിപ്പിച്ച്‌ പൊതുഭരണ വകുപ്പിന്റെ ഉത്തരവ് ; സ്ഥിരമായി വൈകുന്നവരും അവധി എടുക്കുന്നവും വെട്ടിലാകും


🅾 ശമ്പളവും പഞ്ചിങും ബന്ധിപ്പിച്ച പരിഷ്‌കാരം മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുന്നതോടെ ജോലിക്കെത്തിയ അനേകം പേരുടെ ശമ്പളം  വരെ നഷ്ടപ്പെട്ടേക്കും; പഞ്ചിങ് കാര്യമായി എടുക്കാതിരിക്കുന്നവരുടെ അറ്റന്‍ഡന്‍സ് ആബ്‌സന്റ് ആയി മാറും; ഇനി ട്രെയിന്‍ വൈകിയാല്‍ പോലും ശമ്പളം  കുറയും; ഉമ്മന്‍ ചാണ്ടിക്കെതിരെ കൊടി പിടിത്തം തൊഴിലാക്കിയ നേതാക്കള്‍ക്ക് പിണറായിയെ വെല്ലുവിളിക്കാന്‍ പേടി;  ഇനിയെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമയത്തിന് വന്ന് ജോലി ചെയ്യട്ടേ


🅾 *വിവാഹേതര ലൈംഗികബന്ധം: സുപ്രീം കോടതി വിധിയില്‍ ആശങ്ക; കേരളത്തില്‍ പുതിയ നിയമം കുടുംബങ്ങളെ ശിഥിലമാക്കുമോയെന്ന് സംശയമുണ്ടെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ*


🅾*'ഭഗീരഥന്‍പിള്ളയായിരുന്നു ശരി ' ! വിവാഹേതര ലൈംഗിക ബന്ധം സംബന്ധിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ സമൂഹ മാധ്യമത്തില്‍ താരമായത്  മീശ മാധവൻ എന്ന ചിത്രത്തിലെ  പിള്ളേച്ചനും സരസുവും ; ' പുരുഷുവെന്നെ അനുഗ്രഹിക്കണം എന്ന സീന്‍ കട്ട് ചെയ്‌തേക്കൂ 'എന്നുള്‍പ്പടെയുള്ള കമന്റുകള്‍ നിറഞ്ഞ് പോസ്റ്റുകള്‍


🅾 നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍; നഷ്ടപരിഹാര തുക പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കുന്ന കാര്യം പരിശോധിക്കാന്‍ നിയമ വകുപ്പിനോട് നിര്‍ദ്ദേശിച്ച്‌ മുഖ്യമന്ത്രി; അന്വേഷണത്തിനായി സുപ്രീം കോടതി നിയോഗിച്ച സമിതിയില്‍ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും.


🅾 പി.കെ.ശശിക്കെതിരായ പീഡന പരാതി കോടിയേരി പൂഴ്‌ത്തിയെന്ന ആരോപണം: പരാതിക്കാരന്റെ മൊഴിയെടുത്തു; ഒക്ടോബര്‍ നാലിന് സാക്ഷികളെ ഹാജരാക്കണമെന്ന് കോടതി. കോൺഗ്രസ്‌ നേതാവ്‌ ജ്യോതികുമാർ ചാമക്കാലയാണ്‌ പരാതിക്കാരൻ

🅾 ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം ധനസഹായം; കെ.കെ.രാമചന്ദ്രന്‍ നായരുടെ സ്വകാര്യ കടങ്ങള്‍ വീട്ടാന്‍ എട്ടരലക്ഷം; പാര്‍ട്ടി സെക്രട്ടറിക്ക്  അകമ്പടി  പോകുന്നതിനിടെ അപകടത്തില്‍ പെട്ട പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം അധികസഹായം; മന്ത്രിസഭയുടെ അജണ്ടയ്ക്ക് പുറമേ എടുത്ത തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗമെന്ന ആരോപണം: ലോകായുക്തയുടെ പ്രാഥമികാന്വേഷണം.മുൻ കേരള സർവ്വകലാശാല സിൻഡിക്കേറ്റ്‌ അംഗം ആർ എസ്‌ ശശികുമാർ ആണ്‌ പരാതി നൽകിയത്‌


🅾 പ്രവാസികളുടെ റേഡിയോ സ്റ്റാര്‍ രാജീവ് ചെറായി അന്തരിച്ചു; റേഡിയോ ഏഷ്യാ അവതാരകന്റെ മരണ വാര്‍ത്ത വിശ്വസിക്കാനാകാതെ ഗള്‍ഫ് മലയാളികള്‍; വിടവാങ്ങുന്നത് ജനപ്രിയ പരിപാടികളിലൂടെ ശ്രദ്ധേയനായ വാര്‍ത്താ അവതാരകന്‍.മിമിക്രി ആർട്ടിസ്റ്റ്‌ കൂടി ആയിരുന്ന രാജീവ്‌ ദിലീപ്‌- നാദിർഷ ടീമിന്റെവ്‌'ദേ മാവേലി കൊമ്പത്ത്‌' എന്ന കാസറ്റിലൂടെ ആയിരുന്നു ശ്രദ്ദേയനായത്‌


🅾 മീന്‍വണ്ടിയില്‍ കള്ളപ്പണം ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമം: മുത്തങ്ങയില്‍ പിടികൂടിയത് ഒന്നരക്കോടി രൂപ; രണ്ടുപേര്‍ അറസ്റ്റില്‍.കോഴിക്കോട്‌ അടിവാരം സ്വദേശികൾ ആയ അബ്ദുൽ ഖാദർ, മുജീബ്‌ എന്നിവർ ആണ്‌ പിടിയിൽ ആയത്‌.

🅾 കേരള ഫയര്‍ഫോഴ്‌സില്‍ ഇനി വനിതകളും! ഫയര്‍വുമണ്‍ നിയമനത്തിന് മന്ത്രിസഭയുടെ പച്ചക്കൊടി.

🅾 ചലച്ചിത്രമേളയുടെ കാര്യത്തില്‍ ആശങ്കവേണ്ട! സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കാതെ തന്നെ മേള നടത്തും; മുഖ്യമന്ത്രി.

🅾 ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം; പി.കെ ശശിക്കെതിരായ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും.


🅾 സംസ്ഥാന ഇലക്‌ട്രിക് വെഹിക്കിള്‍ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം.


🅾 മലയാളി നാവികന്‍ അഭിലാഷ് ടോമിയെ ഇനി മൗറീഷ്യസിലേക്ക് കൊണ്ടു പോകില്ല; അടുത്തയാഴ്‌ച്ച ഇന്ത്യയിലെത്തിക്കും; ആരോഗ്യനില തൃപ്തികരമെന്ന് നാവികസേന; എത്തിക്കുന്നത് ഐഎന്‍എസ് സത്പുരയില്‍; അഭിലാഷുമായി സംസാരിച്ചെന്ന് പ്രധാനമന്ത്രിയുടെ ട്വീറ്റ് ; ഇന്ത്യയിലെ ഏത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്ന് തീരുമാനമായില്ല.


🅾 റിട്ടയേഡ്‌ വിജിലൻസ്‌ ട്രിബ്യൂണൽ പി സുരേഷ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍; തീരുമാനം മന്ത്രിസഭ യോഗത്തില്‍.


🅾 കല്ലാച്ചിയില്‍ വീടുകളില്‍ ഒളിഞ്ഞു നോട്ടക്കാരനായ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു; നാട്ടുകാരെ കടിച്ചും മാന്തിയും പരിക്കേല്‍പ്പിച്ച്‌ യുവാവിന്റെ പരാക്രമം.നാദാപുരം വെള്ളിയോട്‌ ഇസ്മയിൽ ആണ്‌ പിടിയിൽ ആയത്‌.


🅾 പിടിവാശി ഉപേക്ഷിച്ചാല്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം തിരിച്ചുപിടിക്കാം! തിരഞ്ഞെടുപ്പ് തോല്‍വികള്‍ കെ.സുധാകരനെ അടിക്കാനുള്ള വടിയാക്കിയവര്‍ പുതിയ കരുനീക്കം തുടങ്ങി; മുല്ലപ്പള്ളി കെപിസിസി തലപ്പത്ത് വന്നതോടെ പി.കെ.രാഗേഷിനെ പാര്‍ട്ടിയിലേക്ക് മടക്കി കൊണ്ടുവരണമെന്ന ആവശ്യവുമായി സുധാകര വിരുദ്ധര്‍; ഉമ്മന്‍ ചാണ്ടിയും സുധീരനും തോറ്റിടത്ത് മുല്ലപ്പള്ളി ജയിക്കുമോയെന്ന ആകാംക്ഷയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.


🅾 ആളും ആരവവുമായി കെപിസിസി അദ്ധ്യക്ഷന്‍ ചുമതലയേറ്റു; ഈ ആള്‍കൂട്ടം ചരിത്രമെന്ന് എകെ ആന്റണി; കെപിസിസി ആസ്ഥാനത്തെത്തിയ പുതിയ ഭാരവാഹികള്‍ക്ക് ഊഷ്മള സ്വീകരണം; പ്രമുഖരെല്ലാം ചടങ്ങിന് സാക്ഷ്യം വഹിച്ചു.


🅾 സാക്ഷരത  മിഷൻ തുല്യത പരീക്ഷയിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്‌ പ്രായപരിധിയിൽ ഇക്കവ്‌ .16 വയസ്‌ തികഞ്ഞവർക്ക്‌ പത്താം തരം എഴുതാം. ഹയർ സെക്കണ്ടറി 18 വയസ്‌.


🅾 പ്രളയ ദുരിതത്തിനിടയിലും കേരള ടൂറിസത്തിന്‌ 8 ദേശീയ പുരസ്കാരങ്ങൾ ലഭിച്ചു 4 എണ്ണം ടൂറിസം വകുപ്പിനും 4 എണ്ണം സ്വകാര്യ സംരംഭകർക്കും ആണ്‌.


🅾 പെരുമ്പാവൂർ കുറുപ്പംപടിയിൽ അസം സ്വദേശിയായ സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട്‌ പോയി പീഡിപ്പിച്ച മറ്റൊരു ആസാം സ്വദേശി ബിഹ്വ ബറുവയെ (22) പോലീസ്‌ അറസ്റ്റ്‌ ചെയ്തു.


🅾 അങ്കമാലി കരിയാട്‌ മിനി ലോറി നന്നാക്കി കൊണ്ടിരിക്കുന്നതിനിടയിൽ മറ്റൊരു ലോറി പിറകിൽ വന്ന് ഇടിച്ച്‌ മിനി ലോറി ഡ്രൈവർ ആറ്റിങ്ങൽ സ്വദേശി രാജൻ പിൾക്ക (62) അന്തരിച്ചു


🅾 ആലപ്പുഴ കറ്റാനത്ത്‌ മുന്തിരി ജ്യോൂസ്‌ എന്ന പേരിൽ അനധികൃത വൈൻ നിർമ്മാണം എക്സൈസ്‌ പിടിച്ചു. 11000 ലിറ്റർ വൈൻ പിടിച്ചെടുത്തു.കറ്റാനം സൗഭാഗ്യയിൽ തോമസ്‌ വർഗ്ഗീസിനെ (57) അറസ്റ്റ്‌ ചെയ്തു


🅾 എറണാകുളത്ത്‌ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ ബിഹാർ സ്വദേശി പ്രദീപിനെ (35) അറസ്റ്റ്‌ ചെയ്തു

🅾 പറവൂർ ചിറ്റാറ്റുകരയിൽ നീണ്ടൂർ അരമുറി പറമ്പിൽ സുനുവിന്റെ മകൾ കാവ്യ (23) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുത്തകുന്നം സ്വദേശി അനൂപുമായി പ്രണയത്തിൽ ആയിരുന്ന കാവ്യ ,2 മാസം മുമ്പ്‌ ഇയാളൊടൊപ്പം വീട്‌ വിട്ട്‌ പോയിരുന്നു ഇവർ വാടകക്ക്‌ താമസിച്ച വീട്ടിൽ ആണ്‌ മരണം നടന്നത്‌.


🅾 തിരുവോണ ദിവസം ബാറുകൾ നേടിയത്‌ വൻ ലാഭം. ബീവറേജിന്‌ അന്ന് അവധി ആറ്റതോടെ 60 കോടിയിൽ ഏറെ വ്യാപാരമാണ്‌ ബാറുകൾ നടന്നത്‌.


🅾 കൊച്ചി ഉദയമ്പേരൂർ ഐ ഒ സി പ്ലാന്റിൽ സി ഐടി യു തൊഴിലാളികളുടെ മെല്ലെ പോക്ക്‌ സമരം 3 ദിവസം പിന്നിട്ടു.


🅾 സംസ്ഥാനത്ത്‌ മരുന്ന് കടകൾ ഇന്ന് അടച്ചിടും . കാരുണ്യയെ ബാധിക്കില്ല. ഓൺലൈൻ മരുന്ന് വ്യാപാരം അനുവദിക്കുന്നതിന്‌ എതിരെ ആണ്‌ സമരം.


🅾 എല്ലാത്തരം വിശ്വാസികളെയും ഉള്‍ക്കൊണ്ട്, ലോകമേ തറവാട് എന്ന ആശയത്തില്‍ പ്രവര്‍ത്തിക്കുമെന്ന ഉറപ്പ് നല്‍കും; കേരളത്തില്‍ ഹിന്ദുത്വ അജണ്ട സ്വീകരിച്ചാല്‍ നേട്ടമുണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞ് ദേശീയ നേതൃത്വം; ആദ്യ പടിയായി ക്രൈസ്തവരെ പാര്‍ട്ടിയുമായി അടുപ്പിക്കും; വൈദികരേയും പള്ളി കമ്മറ്റി നേതാക്കളേയും കൊണ്ടുവരാന്‍ പ്രത്യേക ശ്രദ്ധ; കാശ്മീരും ഗോവയും ചര്‍ച്ചയാക്കി പ്രചരണം; കേരളത്തിലെ ആദ്യ ബദലാകാന്‍ തന്ത്രങ്ങള്‍ ശ്രീധരന്‍പിള്ളയ്ക്ക് ഉപദേശിച്ച്‌ രാജ്‌നാഥ് സിങ്


🅾 ഓര്‍മ്മ തിരിച്ചു കിട്ടുമ്പോൾ  അമ്മ ചോദിച്ചത് മകളെ കുറിച്ച്‌; കുഞ്ഞിനെ കാണാന്‍ തിടുക്കം കാട്ടിയപ്പോള്‍ കുഞ്ഞു ബാലയുടെ മരണം തുറന്ന് പറഞ്ഞ് ബന്ധുക്കള്‍; അച്ഛന്റേയും അമ്മയുടേയും അന്ത്യചുംബനം ഇല്ലാതെ തേജസ്വനിക്ക് യാത്രാമൊഴി; എല്ലാം അതിജീവിച്ച്‌ മടങ്ങിയത്താനുള്ള കരുത്ത് ബാലഭാസ്‌കറിന് നല്‍കട്ടേയെന്ന് പ്രാര്‍ത്ഥിച്ച്‌ സിനിമാ ലോകം; അപകടനില തരണം ചെയ്യാതെ ബാലഭാസ്‌കര്‍ ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെ.


🅾 തിരുവോണത്തിന് ബിവറേജസ് പൂട്ടി ബാറുടമകള്‍ക്ക് ഓണസമ്മാനമായി കോടികള്‍ നല്‍കി; തൊഴിലില്ലായ്മ പരിഹരിക്കാനെന്ന പേരില്‍ ബ്രൂവറി തുടങ്ങാന്‍ കിന്‍ഫ്രാ പാര്‍ക്കില്‍ പത്ത് ഏക്കര്‍ അനുവദിച്ച്‌ പുതിയ മാതൃകയും സൃഷ്ടിച്ചു; അലക്‌സ് മാളിയേക്കലിന് ഭൂമി ദാനം ചെയ്യുന്നത് പുറത്തറിയാതിരിക്കാന്‍ ഉത്തരവ് വെബ്‌സൈറ്റില്‍ പോലും ഇട്ടില്ല; കാശ് വാങ്ങി പോക്കറ്റിലിടുന്ന ശീലം ഞങ്ങള്‍ക്കില്ലെന്ന് മുഖ്യമന്ത്രി പറയുമ്ബോഴും സംശയങ്ങള്‍ തീരുന്നില്ല; ബ്രൂവറി ചലഞ്ചില്‍ ഉത്തരം നല്‍കാനില്ലാതെ പിണറായി സര്‍ക്കാര്‍.



ദേശീയം

🅾 വ്യാപം അഴിമതി കേസിൽ വ്യാജ തെളിവുകക്ക്‌ സൃഷ്ടിച്ചുവെന്ന് ആരോപിച്ച്‌ മുതിർന്ന കോൺഗ്രസ്‌ നേതാക്കളായ ദിഗ്‌വിജയ്‌ സിംഗ്‌, കമൽ നാഥ്‌, ജ്യോതിരാധിത്യസിന്ധ്യ എന്നിവർക്കെതിരെ കേസെടുക്കാൻ പ്രത്യേക കോടതി ഉത്തരവിട്ടു.

🅾 അയോധ്യ പ്രക്ഷോഭത്തെ കുറിച്ചുള്ള സിനിമ 'മൊഹല്ല അസി' ക്ക്‌ പ്രദർശിൽപിക്കാൻ സെൻസർ ബോർഡ്‌ അനുമതി നൽകി.നേരത്തെ സിനിമ തടഞ്ഞ്‌ വച്ചിരിക്കുകയായിരുന്നു. ബാബരി, രാം, അദ്വാനി, മുലായം ലാലു, ബി ജെ പി തുടങ്ങിയ വാക്കുകൾ ഒഴിവാക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു


🅾 യു എൻ ചാമ്പ്യൻസ്‌ ഓഫ്‌ ദി ഏർത്ത്‌ ,പരിസ്ഥിതി പുരസ്കാരം ഇന്ത്യൻ പ്രധാനമന്ത്രിക്കും ഫ്രഞ്ച്‌ പ്രസിഡണ്ടിനും സൗരോർജ്ജ സഖ്യത്തിന്‌ നേതൃത്വം നൽകിയതിനാണ്‌ പുരസ്കാരം


🅾 സിബിഎസ്‌ഇ 10,12 ക്ലാസുകളിലെ പൊതു പരീക്ഷകള്‍ അടുത്ത വര്‍ഷം മുതല്‍ ഫെബ്രുവരിയില്‍ നടത്തിയേക്കും; പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 2.8 മില്യണ്‍ വിദ്യാര്‍ത്ഥികള്‍.സാധാരണ മാർച്ച്‌ രണ്ടാം വാരത്തോടെ ആണ്‌ സി ബി എസ്‌ ഇ പരീക്ഷകൾ തുടങ്ങാറ്‌


🅾 എസ്‌സി എസ്ടി സംവരണത്തിലും ക്രീമിലെയര്‍ ആവാമെന്ന് സുപ്രീം കോടതി; സാമ്ബത്തിക പുരോഗതി ജാതീയമായ പിന്നോക്കാവസ്ഥക്ക് പരിഹാരമല്ല എന്ന മുന്‍ നിലപാട് തിരുത്തി; ക്രീമിലെയര്‍ ഏര്‍പ്പെടുത്തുന്നതാണ് സമത്വത്തിന്റെ രീതി; ഒരു ജാതിക്കുള്ളില്‍ കുറെപ്പേര്‍ മാത്രം സമ്പന്നരാകുന്നതും  തൊഴില്‍നേടുന്നതും മറ്റുള്ളവര്‍ അതേനിലയില്‍ തുടരുന്നതും നീതികരിക്കാനാവില്ല; ജാതിസംവരണത്തില്‍ അടിസ്ഥാന നിലപാട് മാറ്റി പരമോന്നത നീതിപീഠം.


🅾 ജീപ്പിന് മുകളില്‍ മുപ്പത്തഞ്ചുകാരിയെ കെട്ടിയിട്ട് വാഹനമോടിച്ച്‌ പൊലീസിന്റെ ക്രൂരത ! മൂന്നു കിലോമീറ്ററോളം ഓടിയ ജീപ്പിന് മുകളില്‍ നിന്നും വീണ് യുവതിക്ക് പരുക്ക്; സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പൊലീസിനെതിരെ വ്യാപക പ്രതിഷേധം.തന്റെ ഭർത്താവിനെ കൊണ്ടു പോകുന്നത്‌ തടഞ്ഞ ജസ്വീന്ദർ കൗർ എന്ന യുവതിയെ ആണ്‌ പോലീസ്‌ ജീപ്പ്പിന്‌ മുകളിൽ കെട്ടിയിട്ടത്‌.


🅾 *ശബരിമല സ്ത്രീ പ്രവേശന വിഷയം; സുപ്രീം കോടതിയുടെ സുപ്രധാന വിധി ഇന്ന്;  വിധി പ്രസ്താവിക്കുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബഞ്ച്; ഹര്‍ജി നല്‍കിയത് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനും അഞ്ച് വനിതാഅഭിഭാഷകരും.*


🅾 പ്രണയിച്ചയാളെ രജിസ്റ്റര്‍ വിവാഹം കഴിച്ച്‌ വീട്ടിലെത്തിയപ്പോള്‍ ശുചിമുറിയില്ലെന്ന് കണ്ട് വധു പിണങ്ങിപ്പോയി; ശുചിമുറി നിര്‍മ്മിച്ച ശേഷം തിരികെ വിളിച്ചാല്‍ മതിയെന്ന് പറഞ്ഞ് ഭാര്യ പോയതിന് പിന്നാലെ കിണറ്റില്‍ ചാടി ഭര്‍ത്താവിന്റെ ആത്മഹത്യ ! സംഭവം തമിഴ്‌നാട്ടിലെ സേലത്ത്.സേലം ഓമല്ലൂരിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരൻ ആയ ചെല്ലദുരൈ (30) ആണ്‌ ആത്മഹത്യ ചെയ്തത്‌


🅾 ലോക്പാല്‍ നിയമന നടപടികള്‍ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; സെര്‍ച്ച്‌ കമ്മറ്റി രൂപീകരിച്ചു.

🅾 റിലയന്‍സ് ജിയോ 5 ജി സേവനങ്ങളുമായി 2020 മുതല്‍ രംഗത്തേക്ക്.


🅾 കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ജിഎസ്ടി നിരക്ക് കുറയ്ക്കും: രാഹുല്‍ ഗാന്ധി.



🌎 അന്താരാഷ്ട്രീയം 🌍

🅾 ടൈംസ്‌ ഹയർ എജ്യുക്കേഷൻ ലോക സർവ്വകലാശാല റാങ്കിംഗിൽ ആദ്യ ആയിരത്തിൽ 49 ഇന്ത്യൻ സ്ഥാപനങ്ങൾ ഇടം നേടി


🅾 ഒമാനില്‍ വീടിന് തീപിടിച്ച്‌ എട്ട് കുട്ടികളടക്കം പത്തു പേര്‍ മരിച്ചു. എ സി യിൽ നിന്നാണ്‌ തീ പടർന്നതെന്ന് പ്രാഥമിക നിഗമന


🅾സ്ത്രികള്‍ക്ക് അമിതവണ്ണം പുകവലിയേക്കാള്‍ ഹാനികരം എന്ന് യു.കെ കാന്‍സര്‍ റിസേര്‍ച്ചിന്റെ റിപ്പോര്‍ട്ട്.


🅾 ഇസ്രയേലും പലസ്തീനും രണ്ടായി ഇരിക്കുന്നത്‌ ആണ്‌ ഉത്തമം എന്ന് അവസാനം ട്രമ്പും.യു എൻ സമ്മേളനത്തിനിടയിൽ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ച്ചയിൽ ആണ്‌ ട്രമ്പ്‌ ഇക്കാര്യം പറഞ്ഞത്‌



⚽ കായികം 🏏

🅾 ഏഷ്യാകപ്പ്‌ ക്രിക്കറ്റ്‌ ഫൈനൽ ഇന്ന്. ഫൈനലിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും .ഏഷ്യാ കപ്പ്‌ ഫൈനലിൽ ഇത്‌ ഇന്ത്യയുടെ എട്ടാം ഫൈനൽ ആണ്‌ ഇന്ത്യ ഫൈനലിൽ കടക്കുന്നത്‌ 8 വർഷത്തിന്‌ ശേഷം. മൽസരം വൈകിട്ട്‌ 5 മുതൽ സ്റ്റാർ സ്പോർട്ട്സിൽ.


🅾 ഏഷ്യാഡ്‌ മെഡൽ നേടിയ മലയാളി താരങ്ങൾക്ക്‌ കേരള സർക്കാർ കാഷ്‌ അവാർഡും ജോലിയും നൽകും.


🅾 കൊറിയ ഓപ്പൺ ബാഡ്മിന്റൺ ; സൈന നെഹ്‌വാൾ ക്വാർട്ടറിൽ കടന്നു

🅾 ഫ്രഞ്ച്‌ ലീഗിൽ പി എസ്‌ ജി സ്റ്റാദ്‌ ദി റൈംസിനെ 4-1 ന്‌ തോൽപിച്ചു


🅾 പ്രീമിയർ ലീഗിൽ ലിവർപ്പൂളിനെ 2-1 ന്‌ പരാജയപ്പെടുത്തി ചെൽസി . ഏദൻ ഹസാഡിന്റെ മനോഹര ഗോൾ ആണ്‌ ചെൽസിക്ക്‌ തുണയായത്‌.


🅾 ഇന്ത്യൻ സൂപ്പർ ലീഗ്‌ ഫുട്ബോളിന്‌ നാളെ കൊൽക്കത്തയിൽ തുടക്കം. ആദ്യ മൽസരം കേരള ബ്ലാസ്റ്റേഴ്സും എ ടി കെ യും തമ്മിൽ.


🅾 ആരാധകര്‍ ചോദിക്കുന്നു ഇത്തവണയെങ്കിലും കലിപ്പടക്കുമോ....?; സന്തുലിത ടീമുമായി ബ്ല്‌സ്റ്റേഴ്‌സിന്റെ വരവ്; പ്രതിരോധത്തില്‍ പെര്‍ഫക്ടട്; ആശങ്കയുര്‍ത്തുന്ന മധ്യനിര; ശക്തി കൂട്ടി മുന്നേറ്റം; കളി കണ്ടിട്ട് ബാക്കി പറയാമെന്ന് ആരാധകര്‍; ആദ്യ മത്സരം എടികെക്കെതിരെ ശനിയാഴ്ച.


🅾 അതെ ആ ചാട്ടം ഇന്ത്യയുടെ ഭാവി താരത്തിലേക്ക്; പതിനെട്ടാം വയസ്സില്‍ ലോക ചാമ്പ്യൻഷിപ്പിനും  ഏഷ്യന്‍ ഗെയിംസിനും യോഗ്യത നേടിയ പാലക്കാട്ടുകാരന്‍ പയ്യന്‍ ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ ദേശീയ റെക്കോര്‍ഡിട്ടു; 19ാംവയസില്‍ ശ്രീശങ്കര്‍ ചാടിയത് 8.20മീറ്റര്‍ ദൂരം.



🎥 സിനിമാ ഡയറി 🎥


🅾 കലാഭവൻ മണിയുടെ ജീവിതകഥ പറയുന്ന   വിനയൻ ചിത്രം ' ചാലക്കുടിക്കാരൻ ചങ്ങാതി' , സംയുക്ത മെനോൻ നായികയായ 'ലില്ലി' എന്നീ ചിത്രങ്ങൾ ഇന്ന് പ്രദർശനത്തിനെത്തും


🅾 വിസ്മയിപ്പിച്ച്‌ അമീര്‍ഖാന്‍; തഗ്സ് ഓഫ് ഹിന്ദോസ്ഥാന്റെ ട്രെയിലര്‍ പുറത്ത്; നവംബര്‍ 8 ന് ചിത്രം തീയറ്ററുകളില്‍.


🅾 വിനോദ് ഗുരുവായൂര്‍ ചിത്രം 'സകലകലാശാല' ; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

🅾 മഞ്ജിമ മോഹന്‍ നായികയായെത്തുന്ന ചിത്രം 'സംസം' ; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.ക്യൂൻ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്ക്‌ ആയ ചിത്രത്തിൽ സണ്ണി വെയിൻ ആണ്‌ നായകൻ.


🅾 പൃഥ്വിരാജ് നായകനാകുന്ന ചിത്രം 'ബ്യൂട്ടിഫുള്‍ ഗെയിം' വീണ്ടും ആരംഭിക്കുന്നു.നടൻ ആസിഫലി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്‌ പ്രശസ്ത ഫോട്ടോഗ്രാഫർ ജമേഷ്‌ കോട്ടക്കൽ ആണ്‌.


🅾 കക്ഷി അമ്മിണിപ്പിള്ള'യില്‍ ആസിഫ് അലിയുടെ നായികയായി അശ്വതി മനോഹരന്‍.സ്വാതന്ത്രം അർദ്ധരാത്രിയിൽ, അങ്കമാലി ഡയറീസ്‌ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്‌

www.elettilonline.com

🅾➖🅾➖🅾➖🅾➖🅾➖🅾
Previous Post Next Post
3/TECH/col-right