Trending

ഓണക്കാല പൂജകള്‍ക്കായി ശബരിമല 23 ന് തുറക്കും

തിരുവനന്തപുരം: ഓണക്കാല പൂജകള്‍ക്കായി ശബരിമലയിലേക്ക് എത്താന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ സുരക്ഷിതമായ യാത്രാമാര്‍ഗ്ഗം തിരഞ്ഞെടുക്കമമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. പമ്പാനദിയിലെ നീരൊഴുക്ക് കുറഞ്ഞെങ്കിലും.നദിയിലേ ജലവിതാനവും നീരൊഴുക്കും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പമ്പയിലും പരിസര പ്രദേശങ്ങളിലും റോഡുകള്‍ ഉള്‍പ്പടെ തകര്‍ന്ന് വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.


പത്തനം തിട്ടയില്‍ നിന്ന് പമ്പയ്ക്കുപോകുന്ന റോഡുകള്‍ പലയിടത്തും തകര്‍ന്ന അവസ്ഥയിലാണ്.പമ്പയില്‍ ചെളിനിറഞ്ഞ് കാല്‍നടയാത്രപോലും ദുസ്സഹമായിരിക്കുകയാണ്.പമ്പയിലേക്കുള്ള വഴിയില്‍ അട്ടത്തോടിനുസമീപം റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്നുകിടക്കുന്നതിനാല്‍ അതുവഴിയുള്ള യാത്ര അപകടകരാമാണെന്നും ശബരിമലയാത്രക്കായി സുക്ഷിതമായ പാത തിരഞ്ഞെടുക്കണമെന്നും ദേവസ്വംബോര്‍ഡ് പറഞ്ഞു.

പമ്പാനദി ഗതിമാറി ഒഴുകുന്നതിനാല്‍ ഇറിഗേഷന്‍ വകുപ്പിന്‍െ ശ്രദ്ധയുണ്ടാവണമെന്നും നിരോഴുക്കാനാല്‍ തകര്‍ന്നുപോയ പാലത്തിനുപകരം മറ്റൊരു പാലം നിര്‍മിക്കണമെന്നുമുള്ള ആവശ്യം ഉയര്‍ന്നു വന്നിട്ടുണ്ട്.താല്‍ക്കാലിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാരും മുന്‍കൈ എടുക്കണമെന്ന് ദേനസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു.

ഓണക്കാല പൂജകള്‍ക്കായി ഈ മാസം 23 ന് വൈകിട്ട് അഞ്ചിനാണ് നടതുറക്കുന്നത്, 28 രാത്രി 10 ന് ഹരിവരാസനം പാടി നടയടക്കും.
Previous Post Next Post
3/TECH/col-right