കൊട്ടിയൂർ: കൊട്ടിയൂർ ഐ.ജെ.എം ഹയർസെക്കൻഡറി സ്കൂൾ ദുരിതാശ്വാസ ക്യാമ്പിൽ എസ്.ഡി.പി.ഐ-ഡി.വൈ.എഫ്.ഐ സംഘർഷം. സംഘർഷത്തിൽ ഡി.വൈ.എഫ്.ഐ യൂനിറ്റ് വൈസ് പ്രസിഡൻറ് പി.എസ്. വൈശാഖ്, യൂനിറ്റ് പ്രസിഡൻറ് എൻ.ആർ. അനൂപ്, യൂനിറ്റ് കമ്മിറ്റി അംഗം അഭിലാഷ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് ആറരയോടെയാണ് സംഭവം.
ക്യാമ്പിലേക്കെത്തിയ എസ്.ഡി.പി.ഐ പ്രവർത്തകരെ കടത്തിവിടാതിരുന്നതിനെ തുടർന്നുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പേരാവൂർ സി.െഎ കെ.വി. പ്രമോദൻ, കേളകം എസ്.െഎ അരുൺദാസ് എന്നിവരടങ്ങുന്ന പൊലീസ് സംഘം മുപ്പതോളം എസ്.ഡി.പി.ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.
Tags:
KERALA