Trending

നാടിന്റെ തേങ്ങലായി യാസീൻ


ഇയ്യാട്‌ സ്കൂളിൽ നിന്നും മുഹമ്മദ്‌ യാസീൻ എന്ന കുട്ടിയെ കാണാനില്ല എന്നു കേട്ട തിങ്കളാഴ്ച വൈകുന്നേരം മുതൽ ഒരു നാട്‌ കരഞ്ഞു പ്രാർത്ഥിക്കുകയായിരുന്നു കുഞ്ഞിനെ ഒരു പോറലുമേൽപ്പിക്കാതെ തിരിച്ചു തരണേ എന്ന്.പക്ഷേ കാത്തിരുന്ന വിധി മറ്റൊന്നായിരുന്നു.
ഇയ്യാട്‌ വഴിയുള്ള തോട്‌ ഒഴുകുന്നിടങ്ങളിലൂടെയൊക്കെ ആളുകൾ തിരയുകയായിരുന്നു.പോലീസ്,ഫയർഫോഴ്സ്,തുറമുഖവകുപ്പും, ഹെൽത്ത്‌കെയർ ഫൌണ്ടേഷൻ  ഡിസാസ്റ്റർ മാനേജ്‌മെന്റ്റ് ടീം,ഡോഗ് സ്കോഡ്  ടീമിനുമൊപ്പം നാട്ടുകാരൊന്നടങ്കം തിരച്ചിലിനിറങ്ങി.
(ഇയ്യാട് ഭാഗങ്ങളിൽ ഇന്നു നാട്ടുകാർ നടത്തിയ തിരച്ചിലിൽ നിന്നും)



ആളുകൾ കൂടുന്നിടത്തും അങ്ങാടിക്കവലകളിലും പരസ്പരം അന്വേഷിച്ചത്‌ ഒരേ ഒരു കാര്യമായിരുന്നു ആ മോനെ കിട്ടിയോ എന്ന്.
മൂന്നു ദിവസത്തിനു ശേഷം ചെറ്റക്കടവിനടുത്ത കുനിയിൽ വയലിൽ‌ വെച്ച്‌ കാണാതായ കുഞ്ഞു സഹോദരനെ തിരയാൻ രാവിലെ തന്നെ ചങ്ങാടവുമായി ഇറങ്ങിയ സുഹൃത്തുക്കൾ കണ്ടെത്തുമ്പോഴും വിവിധ ഭാഗങ്ങളിൽ നിരവധിയാളുകൾ സ്ക്വാഡുകളായി പൊന്നു മോനെ തിരയുകയായിരുന്നു.



(തിരച്ചിൽ നടത്തിയ ചെറ്റക്കടവ് വയലിൽ നിന്നും )

കുഞ്ഞിനെ കിട്ടി എന്ന വാർത്ത പരന്ന നിമിഷങ്ങൾക്കകം ഓടിയെത്തിയ ജനവും പള്ളിയിൽ മയ്യിത്ത്‌ നിസ്കരിക്കാനെത്തിയവരും പറയാതെ പറയുന്നത്‌ യാസീൻ നീയായിരുന്നു കഴിഞ്ഞ മൂന്നു ദിവസവും ഞങ്ങളുടെ മനം നിറയെ..

-ഷാഹിദ് എളേറ്റിൽ 


Previous Post Next Post
3/TECH/col-right