സംസ്ഥാനം പ്രളയക്കെടുതിയിൽ വലയുന്ന സാഹചര്യത്തിൽ ഇത്തവണ ഓണാവധി നേരത്തെയാക്കി. സംസ്ഥാനത്തെ ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയർ സെക്കൻഡറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്കൂളുകളും വെള്ളിയാഴ്ച പൂട്ടുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. 29ന് ആയിരിക്കും സ്കൂളുകൾ പിന്നീടു തുറക്കുക.
കനത്ത മഴയിലും പ്രളയക്കെടുതിയിലും സ്കൂളുകളിൽ മിക്കതും ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്നതിനാൽ ഓഗസ്റ്റ് 31ന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന ഒന്നാം പാദ വാർഷിക പരീക്ഷ മാറ്റിവച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കിയിരുന്നു.
Tags:
KERALA