വെള്ളം കയറിയതിനെ തുടർന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിർത്തിവെച്ച യാത്രാ നിയന്ത്രണം ആഗസ്ത് 26 വരെ നീട്ടി. ആഗസ്റ്റ് 15ന് നാലു ദിവസത്തേക്കാണ് പ്രവർത്തനം നിർത്തിവെച്ചിരുന്നത്. വെള്ളം ഇറങ്ങാത്ത സാഹചര്യത്തിൽ നിയന്ത്രണം നീട്ടുകയായിരുന്നു.
മുല്ലപ്പെരിയാറും ഇടുക്കി–ചെറുതോണി അണക്കെട്ടും തുറന്നതോടെ വിമാനത്താവളത്തിന്റെ ഓപ്പറേഷൻസ് ഏരിയയിലും റൺവെയിലും അടക്കം വെള്ളം കയറിയിരുന്നു. വിമാനത്താവളത്തിൽ കൺട്രോൾ റൂം തുറന്നു: 0484–3053500, 0484–2610094
Tags:
KERALA