Trending

കനത്ത മഴ : റോഡുകൾ വെള്ളത്തിൽ




(കൊടുവള്ളി-നെല്ലാങ്കണ്ടി ദേശീയ പാത )

🏮 നെല്ലാംകണ്ടി, ഈങ്ങാപ്പുഴ, പുതുപ്പാടി, അവേലം, താഴെ പടനിലം  തുടങ്ങിയ സ്ഥലങ്ങളിൽ റോഡുകൾ വെള്ളത്തിൽ 
ചെറിയ വാഹനക്കാർ വേറെ വഴികൾ ഉപയോഗിക്കുക.




കൊടുവള്ളി പരിസരങ്ങളിൽ റോഡുകളിൽ വെള്ളക്കെട്ട്, വാഹനങ്ങൾ  എളേറ്റിൽ വട്ടോളി താമരശ്ശേരിയിലേക് തിരിച്ചു വിടുന്നു. (ചോലയിൽ നിന്നുള്ള ദൃശ്യം)

 🏮 പൂനൂർ പുഴ കരകവിഞ്ഞൊഴുകുന്നു; റോഡുകളിൽ വെള്ളക്കെട്ട്

🏮 പൂനൂർ - കട്ടിപ്പാറ റോഡിൽ കുണ്ടത്തിൽ ഭാഗത്തും ,പൂനൂർ MP റോഡിൽ ഞാറപ്പൊയിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു

പൂനൂർ പുഴ കരകവിഞ്ഞൊഴുകി പൂനൂർ മേഖലയിൽ രൂപപ്പെട്ട വെള്ളക്കെട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും തുടരുന്നു. ഇന്നലെ വൈകിട്ടോടെ പുഴ കരകവിഞ്ഞൊഴുകി രൂപപ്പെട്ട  വെള്ളപ്പൊക്കം രാത്രി പത്തു മണിയോടെ വെള്ളമിറങ്ങി അവസാനിച്ചിരുന്നു.

എന്നാൽ ഇന്ന് പുലർച്ചെ വീണ്ടും  മഴ ശക്തമായതോടെ നാലര മുതലാണ് പുഴയിൽ വെള്ളം ക്രമാതീതമായി ഉയർന്നു തുടങ്ങിയത്. ആറു മണിയോടെ പുഴ കരകവിഞ്ഞ് സമീപത്തെ താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറി തുടങ്ങി. റോഡിൽ വെള്ളം കയറി ഉണ്ടായ ഗതാഗത തടസം വിവിധയിടങ്ങളിൽ ഇപ്പോഴും തുടരുകയാണ്. നിരവധി  വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. എന്നാൽ പുനൂർ ടൗണിനെ മഴക്കെടുതി ബാധിച്ചിട്ടില്ല.

🏮 താമരശ്ശേരി - കൊയിലാണ്ടി പാതയിൽ അവേലത്ത് റോഡിൽ വെള്ളമുണ്ടെങ്കിലും വലിയ വാഹനങ്ങൾ കടന്നു പോവുന്നുണ്ട്


🏮 താമരശ്ശേരി ചുരം

ഇന്നലെ രാത്രിയില്‍ എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയില്‍ മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടിരുന്നു.
ഇപ്പോള്‍ ചുരത്തില്‍ ഗതാഗത തടസ്സമില്ല വാഹനങ്ങള്‍ കടന്നു പോകുന്നുണ്ട്

🏮 കോഴിക്കോട് കക്കോടി അങ്ങാടിയും തടമ്പാട്ടു താഴവും. മുഴുവൻ വെള്ളത്തിലാണ്


🏮 മലപ്പുറം കൊണ്ടോട്ടിയിൽ ഒരു കുടുംബത്തിലെ 3 പേര് മരിച്ചു


15-08-2018 : 10 AM
Previous Post Next Post
3/TECH/col-right