സംസ്ഥാനത്ത് ഈ മാസം വരുന്ന ബില്ലുകളില്‍ വൈദ്യുതി ചാര്‍ജ് വര്‍ദ്ധിക്കും.
ഇന്ധന സർചാർജായി മൂന്നുമാസത്തേക്ക് വൈദ്യുതി നിരക്ക് യൂണിറ്റിന് 15 പൈസ വർധിപ്പിക്കാൻ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ തീരുമാനിച്ചു. വ്യാഴാഴ്ച മുതൽ നവംബർ 15 വരെയുള്ള ഉപഭോഗത്തിനാണ് ഈ വർധന. ഇതിലൂടെ 81.65 കോടിരൂപ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാനാണ് ബോർഡിന് കമ്മിഷന്റെ അനുമതി.
മാസം 20 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്ന എല്ലാവരും സർചാർജ് നൽകണം. അണക്കെട്ടുകൾ നിറഞ്ഞതിനാൽ വൈദ്യുതി അധികം ഉത്പാദിപ്പിച്ച് വിൽക്കുകയാണ് ഇപ്പോൾ കേരളം. അണക്കെട്ടുകൾ തുറന്ന് വെള്ളം ഒഴുക്കിവിടുകയും ചെയ്യുന്നു. ഇക്കാലത്തുതന്നെ ഉപഭോക്താക്കളിൽനിന്ന് കൂടുതൽ പണം ഈടാക്കാനാണ് തീരുമാനം
Tags:
KERALA