കൊണ്ടോട്ടി: ഐക്കരപ്പടിക്കടുത്ത കൈതക്കുണ്ട പൂച്ചാലിൽ മല വീടിന് മുകളിലേക്ക് ഇടിഞ്ഞ് വീണ് 3 പേർ മരിച്ചു. കണ്ണനാരി വീട്ടിൽ സുനീറയും ഭർത്താവ് അസീസും മകൻ ആറുവയസുകാരൻ ഉബൈദുമാണ് മരിച്ചത്. വീട്ടിനകത്ത് ഉണ്ടായിരുന്ന രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. മരിച്ചവരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി
ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. നാട്ടുകാർ,ഫയർഫോഴ്സ്, പോലീസ് എന്നിവർ രക്ഷാപ്രവർത്തനം നടത്തി വരുന്നു.
Tags:
KERALA