കൊല്ലം കൊട്ടിയത്ത് വാഹനാപകടത്തിൽ മൂന്നു മരണം. കൊട്ടിയം ഇത്തിക്കരയിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കെ.എസ്.ആർ.ടി.സി ഡ്രൈവറായ മലപ്പുറം സ്വദേശി അബ്ദുൾ അസീസ്(47) , കണ്ടക്ടർ താമരശ്ശേരി തെക്കേ പുത്തൻപുരയിൽ സുഭാഷ് ടി.കെ, ലോറി ഡ്രൈവർ തിരുനെൽവേലി കേശവപുരം സ്വദേശി ഗണേഷ് എന്നിവരാണ് മരിച്ചത്. 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഏഴുപേരുടെ നില ഗുരുതരമാണ്. രാവിലെ 6.50യായിരുന്നു അപകടം.
പാലക്കാടു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും തിരുവനന്തപുരത്തു നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസ് ലോറിക്കുള്ളിലേക്ക് കയറിയ നിലയിലാണ്. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി ലോറിയുടെ മുൻഭാഗം പൊളിച്ചു മാറ്റിയാണ് ഡ്രൈവറെ പുറത്തെടുത്തത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം
Tags:
KERALA