Trending

മോമോ ഗെയിം: വ്യാജപ്രചരണങ്ങളിൽ ആശങ്കപ്പെടാനില്ല, രക്ഷിതാക്കൾ ശ്രദ്ധിക്കണം


തിരുവനന്തപുരം: മോമോ ഗെയിം സംബന്ധിച്ച്​ വ്യാജ വാർത്ത പ്രചരിക്കുന്നതായും ആശങ്കപ്പെടേണ്ടതില്ലെന്നും സൈബർ ഡോം നോഡൽ ഓഫിസർ ഐ.ജി. മനോജ് എബ്രഹാം. സംസ്​ഥാനത്ത്​ ​ഇതുസംബന്ധിച്ച്​ കേസ്​ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും രക്ഷിതാക്കൾ കുട്ടികളുടെ ഇൻറർനെറ്റ് ഉപയോഗം ശ്രദ്ധിക്കണമെന്ന് ഐ.ജി അഭ്യർഥിച്ചു.

അസ്വാഭാവികമായത്​ ശ്രദ്ധയിൽ​പെട്ടാൽ പൊലീസ് സ്​റ്റേഷനിലോ, ജില്ല സൈബർസെല്ലിലോ പൊലീസ് സൈബർഡോമിലോ അറിയിക്കണം. വ്യാജ നമ്പറുകളിൽനിന്ന്​ മോമോ എന്ന പേരിൽ വ്യാജ സന്ദേശം അയക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മനോജ് എബ്രഹാം അറിയിച്ചു.

മോമോ ഗെയിമിനെ സംബന്ധിച്ച ചില വ്യാജ വാർത്തകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിലവിൽ ആരും പേടിക്കേണ്ട സാഹചര്യമില്ല എന്നറിയിക്കുന്നു. കേരളത്തിൽ ഇതു സംബന്ധിച്ച് ഒരു കേസ്പ്പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും ഇത്തരത്തിൽ യാതൊന്നും സംഭവിക്കാതിരിക്കുന്നതിനു രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം ശ്രദ്ധിക്കണം.അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, ജില്ലാ സൈബർസെല്ലിനേയോ, കേരള പോലീസ് സൈബർഡോമിനെയോ അറിയിക്കുക. കൂടാതെ സംശയാസ്പദമായ നമ്പരുകളിൽനിന്നു വരുന്ന സന്ദേശങ്ങൾക്ക് ഒരു കാരണവശാലും പ്രതികരിക്കാതിരിക്കുക.
എന്നാൽ ഈ സാഹചര്യം മുതലെടുത്ത് ചില സാമൂഹിക വിരുദ്ധർ മറ്റുള്ളവരെ അനാവശ്യമായി ഭയപ്പെടുത്തുന്നതിലേക്കായി വ്യാജ നമ്പരുകളിൽ നിന്നും മൊമോ എന്ന പേരിൽ വ്യാജ സന്ദേശങ്ങൾ അയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഇത്തരം വ്യാജപ്രചരണങ്ങൾ വഴി മറ്റുള്ളവരെ ഭയപ്പെടുത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.
                                               -സൈബർ ഡോം
Previous Post Next Post
3/TECH/col-right