തിരുവനന്തപുരം: ഒഡീഷ തീരത്ത് രൂപംകൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവത്താൽ കേരളത്തിൽ ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അത്യന്തം ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ട്.24 സെന്റീമീറ്റർ വരെയുള്ള മഴയ്ക്കാണ് സാധ്യത.
കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വയനാട്, ഇടുക്കി ജില്ലകളിൽ നാളെ വരെ ആതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആലപ്പുഴ, കണ്ണൂർ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് തിങ്കളാഴ്ച കൂടി തുടരും. വയനാട്, ഇടുക്കി ജില്ലകളിൽ ബുധനാഴ്ച രാവിലെ വരെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുള്ളതായി സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറൻ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയാകാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ ജാഗ്രത പാലിക്കണം. അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യ ഭാഗങ്ങളിൽ കടൽ അത്യന്തം പ്രക്ഷുബ്ധമായിരിക്കാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ ഈ ഭാഗങ്ങളിലേക്കു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി.

Tags:
KERALA