Trending

നാളെ 10-08-2018 അവധികൾ ജില്ലാ അടിസ്ഥാനത്തിൽ

നാളെ 10-08-2018 അവധികൾ ജില്ലാ അടിസ്ഥാനത്തിൽ


👉കനത്ത മഴയും, ഉരുൾപൊട്ടലും, മണ്ണിടിച്ചിലും, വെള്ളപൊക്കവും ഉണ്ടായതിനാൽ താമരശ്ശേരി താലൂക്കിലും, നാദാപുരം, കുന്നുമ്മൽ ,പേരാമ്പ്ര, ബാലുശ്ശേരി, മുക്കം, കുന്നമംഗലം വിദ്യാഭ്യാസ ഉപജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  അവധി നൽകിയിട്ടുണ്ട്. ഇവിടങ്ങളിലുള്ള അങ്കനവാടികൾക്കും അവധി ബാധകമാണ്.

👉കനത്ത മഴയെത്തുടർന്ന് പത്തനംതിട്ട ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു.

👉വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു പ്രഖ്യാപിച്ച അവധി പ്രഫഷനല്‍ കോളജ്, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍(എംആര്‍എസ്) എന്നിവ ഒഴികെയുള്ള സ്‌ഥാപനങ്ങള്‍ക്കായി കലക്ടര്‍ പരിമിതപ്പെടുത്തി. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധിയുണ്ട്.

👉 കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, ഇരിട്ടി താലൂക്കകളിലെ പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്നു കലക്ടർ അറിയിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും.

👉എറണാകുളത്ത് കോതമംഗലം, കുന്നത്തുനാട്, ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കടമക്കുടി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങള്‍ക്കും അവധിയായിരിക്കും.

👉 തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കില്‍ പ്രഫഷനൽ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

👉കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

👉ആരോഗ്യ സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന അവസാന വർഷ‍ ബിഎസ്എംഎസ് ബിരുദ സപ്ലിമെന്‍ററി പരീക്ഷ ഒഴികെയുള്ള എല്ലാ തിയറി പരീക്ഷകളും മാറ്റിവെച്ചു. പ്രായോഗിക പരീക്ഷകള്‍ക്കു മാറ്റമില്ല. പുതുക്കിയ പരീക്ഷാ തീയതി പിന്നീട്.

👉എംജി സർവകലാശാല വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം നടത്താനിരുന്ന പരീക്ഷകളും ശനിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട്.

👉എറണാകുളം, ഇടുക്കി ജില്ലകളിലെ ഐടിഐകളിൽ 10നും 11നും നടത്താനിരുന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് മാറ്റിവച്ചു.
Previous Post Next Post
3/TECH/col-right