കനത്ത മഴയെത്തുടർന്ന് രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൂര്‍ണമായും അഞ്ചിടങ്ങളിൽ ഭാഗികമായും അവധി പ്രഖ്യാപിച്ചു. വയനാട്, പാലക്കാട് ജില്ലകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. കണ്ണൂർ, കോഴിക്കോട്, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഭാഗികമായും അവധി പ്രഖ്യാപിച്ചു.
കോഴിക്കോട് ജില്ലയിലെ താമരശേരി താലൂക്കിലെയും, നാദാപുരം, കുന്നുമ്മല്‍, പേരാമ്പ്ര, ബാലുശേരി, മുക്കം വിദ്യാഭ്യാസ ഉപജില്ലകളിലെയും പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കും കളക്ടർ അവധി പ്രഖ്യാപിച്ചു.
എറണാകുളം ജില്ലയിലെ ആലുവ, കുന്നത്തുനാട്, കോതമംഗലം, പറവൂര്‍ താലൂക്കുകളിലെ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാകലക്ടര്‍ അവധി പ്രഖ്യാപിച്ചു. ചാലക്കുടി താലൂക്കിലെ അംഗന്‍വാടി ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും അവധി ബാധകമാണ്.
നിലമ്പൂര്‍ താലൂക്കിലേയും ഏറനാട് താലൂക്കിലെ എടവണ്ണ, ഊര്‍ങ്ങാട്ടിരി, അരീക്കോട്, കീഴുപറമ്പ്, പാണ്ടിക്കാട് പഞ്ചായത്തുകളിലേയും കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട്, വാഴയൂര്‍, മുതുവല്ലൂര്‍, ചീക്കോട് പഞ്ചായത്തുകളിലേയും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി, നേരത്തേ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്ന് മലപ്പുറം കലക്ടര്‍ അറിയിച്ചു.

Tags:
KERALA