Trending

ഗുരു വന്ദനം : പി.ടി.ഹംസ മാസ്റ്റർ





എളേറ്റിൽ G M UP സ്ക്കൂളിൽ അഞ്ചാം തരം ബി ക്ലാസിൽ പഠിക്കുന്ന സമയത്ത് ക്ലാസ് ടീച്ചറായിരുന്നു പി.ടി.ഹംസ മാസ്റ്റർ . സ്കൂളിൽ ഉറുദു പഠിപ്പിക്കാൻ പരപ്പൻ പൊയിൽ സ്വദേശിയായ മുഹമ്മദ് മാസ്റ്റർ വരുന്നത് വരേക്കും ഹംസ മാഷുടെ വിറയാർന്ന ശബ്ദത്തിൽ അറബി പാഠങ്ങൾ ഞങ്ങൾക്ക് പഠിപ്പിച്ചു തന്നു.രണ്ടാം ഭാഷ
 ഉറുദു ഭാഷ യിലേക്ക് വഴി തിരിച്ചുവിട്ടെങ്കിലും ക്ലാസ് ടീച്ചറുടെ റോളിൽ ഹംസ മൗലവി മാസ്റ്റർ തന്നെയായിരുന്നു.

അദ്ദേഹത്തിന്റെ പീരീഡ് ആകുമ്പോൾ ഞങ്ങൾ വരിവരിയായി പ്രണയഭാഷയുടെ ഇരുളാർന്ന ക്ലാസ് റൂമിലേക്ക് പോകുമായിരുന്നു.

''ആതാ ഹെ യാദ് മുജ് കൊ
ഗുസറാ ഹുവാ സമാനാ

വോ ബാഗ് കീ ബഹാറേം
വോ സബ് കെ ചഹ് ചഹാന''

സ്വതന്ത്ര്യം നിഷേധിക്കപ്പെട്ട പക്ഷിയുടെ രോദനം ഇഖ്ബാൽ എന്ന സ്വാതന്ത്ര്യത്തിന്റെ, പ്രണയത്തിന്റെ കവിയുടെ തൂലികത്തുമ്പിലൂടെ വിരിഞ്ഞപ്പോൾ ആ മാസ്മരികതയിൽ ഞങ്ങൾക്ക് ( ഷമീം, ബാവ റഹ്മാൻ, റിഷാൽ, ഹസീന, താജു, ഹാജറ, ഫാത്വിമ ലിസ്റ്റ് പൂർണ്ണമല്ല) ഹംസമാഷുടെ ക്ലാസുകൾ നഷ്ടപ്പെടുകയായിരുന്നു.

ആറാം ക്ലാസിലെത്തിയപ്പോൾ ചൊവ്വാഴ്ചകളിലെ ക്രാഫ്റ്റ് പീരീഡിൽ ലൈബ്രറി പുസ്തകങ്ങൾ ഞങ്ങൾക്ക് നൽകുകയും പരിചയപ്പെടുത്തി തരികയുംപല പുസ്തകങ്ങളും അദ്ദേഹം തന്മയത്തത്തോടെ വായിച്ചുതരികയും ചെയ്തു.
അന്യഗ്രഹത്തിൽ പോകാൻ അവസരം കിട്ടിയ അപ്പുമോന്റെ കഥ പറയുന്ന '' അപ്പുമോൻ ഡും ഡും ഗോളത്തിൽ ' എന്ന പി നരേന്ദ്രനാഥിന്റെ പുസ്തകം തന്മയത്വത്തോടെ അദ്ദേഹം വായിച്ചു തന്നത് ഇന്നും ഓർമ്മയിൽ ഉണ്ട്.അന്യഗ്രഹ ജീവികളുടെ നാട്ടിലെത്തപ്പെട്ട അപ്പുമോന്റെ സൗരയൂഥസഞ്ചാരവും  നക്ഷത്രങ്ങൾക്കിടയിലൂടെ ആ കാശവീഥിയിലെ അത്ഭുത സഞ്ചാരവും  മാഷ് പറഞ്ഞു തന്നു. അന്യഗ്രഹത്തിലെ ആധുനിക സൗകര്യങ്ങളുള്ള വിമാനങ്ങളെ താരതമ്യം ചെയ്യവെ ഭൂമി ഗ്രഹത്തിലെ ലൊടലൊട (പഴഞ്ചൻ ) വിമാനങ്ങളെന്ന് അദ്ദേഹം വിവരിച്ചു.അതിനിടെ അദ്ദേഹത്തിലെ അറബി ഭാഷാ പണ്ഡിതൻ ഉണർന്നപ്പോൾ അദ്ദേഹം '' മാമ അനാ ലൊട ലൊട എന്നു ചോദിച്ചു പോയ അദ്ദേഹം ചിരിച്ചപ്പോൾ ഞങ്ങളും ആ ചിരിയിൽ പങ്കുചേർന്നു.
''റുബ്ബ കൗക ബുൻ ഹാദി ഹി സമാഅ'' എന്നു പറഞ്ഞാൽ ആകാശത്ത് എണ്ണമറ്റ നക്ഷത്രങ്ങൾ ഉണ്ടെന്നാണെന്നും ഉറക്കം തൂങ്ങി മടിച്ചിരിക്കുന്ന ഞങ്ങളോട്
ഹൽ അൻത കസ് ലാനുൻ എന്ന് ചോദിക്കും
(''നീ മടിയനാണോ?'')

മാ മഅന കൗ കബ് എന്നദ്ദേഹം ചോദിക്കമ്പോൾ
നക്ഷത്രമെന്ന് ഞങ്ങൾ വിളിച്ചു പറഞ്ഞു.
മാമ അന സയാറത്തുൻ എന്നു ചോദിക്കുമ്പോൾ കാറ് എന്നും ഞങ്ങൾ വിളിച്ചു പറഞ്ഞു.

വെള്ളിയാഴ്ചക ളിൽ
പള്ളിയിലെ മിമ്പറിൽ നിന്നും നാട്ടുകാർക്ക് സാരോപദേശങ്ങൾ നൽകി വരുന്നു.

ഹദീസ് ,ഖുർആൻ പണ്ഡിതൻ എന്ന നിലയിലും കർമ്മശാസ്ത്ര പണ്ഡിതൻ എന്ന നിലയിലും തന്റെ ആശയാദർശങ്ങളിൽ നിന്നും വ്യതിരക്തത സൂക്ഷിക്കുന്നവർക്ക് പോലും ഉപദേശങ്ങൾ നൽകുന്നത് കാണാൻ കഴിഞ്ഞിട്ടുണ്ട്

എളേറ്റിൽ G MUP സ്കൂളിൽ തന്നെ തന്റെ സർവീസിന്റെ ഏറിയ പങ്കും സേവനമനുഷ്ടിക്കാൻ അവസരം ലഭിച്ച പുഞ്ചിരിച്ച് കൊണ്ട് മാത്രം സംസാരിക്കുന്ന, പ്രിയപ്പെട്ട ഹംസ മൗലവി ഉസ്താദിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു..

ഉനൈസ് എളേറ്റിൽ
Previous Post Next Post
3/TECH/col-right