റേഷൻ കാർഡിൽ പേര് ചേർക്കാം - Elettil Online
Nature

Breaking

Home Top Ad

KeliSound

Post Top Ad

Join Whatsapp Group

Saturday, 23 June 2018

റേഷൻ കാർഡിൽ പേര് ചേർക്കാംറേഷൻ കാർഡിൽ പുതിയ പേരു ചേർക്കാനും തിരുത്താനും  ജൂൺ 25   മുതൽ അവസരം

റേഷന്‍ കാര്‍ഡിൽ പുതിയ പേരു ചേർക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകൾ സ്വീകരിക്കുന്നു.

റേഷൻ കാർഡ് സംബന്ധമായ എല്ലാ അപേക്ഷകളും താലൂക്ക് സപ്ലൈ / സിറ്റി റേഷനിംഗ് ഓഫീസുകളില്‍ 25 മുതല്‍ സ്വീകരിക്കും.

പുതിയ റേഷന്‍ കാര്‍ഡ്, അംഗങ്ങളെ ചേര്‍ക്കല്‍, തിരുത്തലുകള്‍, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ്, നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിലെ അംഗങ്ങളെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റല്‍, റേഷന്‍ കാര്‍ഡ് മറ്റൊരു താലൂക്കിലേക്കോ സംസ്ഥാനത്തേക്കോ മാറ്റുന്നതിന് തുടങ്ങിയവക്കുളള അപേക്ഷകളാണ് സ്വീകരിക്കുന്നത്.

റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ ഉറപ്പാക്കുന്നതില്‍ ജനങ്ങള്‍ ബുദ്ധിമുട്ടും കാലതാമസവും ഒഴിവാക്കാന്‍ അപേക്ഷാ ഫോമുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.

 അത് പൂരിപ്പിച്ച് അതാത് ഓഫീസുകളില്‍ എത്തിക്കേണ്ടതാണ്.

 അപേക്ഷാ ഫോമുകള്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

അതേ താലൂക്കിൽ തന്നെയുള്ള കാർഡിൽനിന്നു നീക്കം ചെയ്തു പുതിയ കാർഡിൽ ചേർക്കുന്നതിന് കാർഡ് ഉടമ വെള്ളക്കടലാസിൽ അപേക്ഷ നൽകിയാൽ മതി. ഇതര താലൂക്കിൽനിന്നാണെങ്കിൽ അവിടെ നീക്കം ചെയ്തതു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം.

അപേക്ഷകള്‍ക്കും അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും www.civilsupplieskerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ടോള്‍ഫ്രീ നമ്പരായ 18004251550, 1967 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.
അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അപേക്ഷാ ഫോറങ്ങള്‍
🔹🔹🔹🔹🔹🔹🔹🔹🔹🔹
https://chat.whatsapp.com/2iMfWedAgmJFMEE9EJWEyK

No comments:

Post a Comment

Post Bottom Ad

Nature