Trending

ഗ്രാമപഞ്ചായത്തുകളിൽ റേഷന്‍കാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നു



താമരശ്ശേരി. താലൂക്ക് സപ്ലൈ ഓഫീസിനു കീഴിൽ പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ സ്വീകരിക്കുന്നു.  

ഓരോ പഞ്ചായത്തിലും അനുവദിച്ചിട്ടുള്ള നിശ്ചിത തീയ്യതികളിലാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.

താഴെ പറയുന്ന ആവശ്യങ്ങൾക്ക് വേണ്ട അപേക്ഷകളാണ് സ്വീകരിക്കുന്നത്. 
  • പുതിയ റേഷന്‍കാര്‍ഡിനുള്ള അപേക്ഷ
  • റേഷന്‍കാര്‍ഡ് മറ്റൊരു താലൂക്കിലേക്ക് മാറ്റുന്നതിന്
  • അംഗങ്ങളെ മറ്റൊരു താലൂക്കിലേക്ക് മാറ്റുന്നത്
  • പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിന്
  • ഡ്യൂപ്ലിക്കേറ്റ് റേഷന്‍കാര്‍ഡ്
  • റേഷന്‍കാര്‍ഡിലെ തിരുത്തലുകള്‍, 
  • അംഗങ്ങളെ മറ്റൊരു സംസ്ഥാനത്തേയ്ക്ക് മാറ്റല്‍
  • റേഷന്‍കാര്‍ഡ് മറ്റൊരു  സംസ്ഥാനത്തേയ്ക്ക് മാറ്റല്‍
  • നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ്
  • നോണ്‍ റിന്യൂവല്‍


പുതിയ റേഷന്‍കാര്‍ഡിനുള്ള  അപേക്ഷയോടൊപ്പം കാര്‍ഡുടമയുടെ രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ കൂടി ലഭ്യമാക്കേണ്ടതാണ്.  ഒരു ഫോട്ടോ അപേക്ഷയിലെ നിര്‍ദ്ദിഷ്ട സ്ഥാനത്ത് ഒട്ടിച്ച് സ്വയം സാക്ഷ്യപ്പെടുത്തേണ്ടതും മറ്റൊന്ന് അപേക്ഷയോടൊപ്പം നല്‍കേണ്ടതുമാണ്.  അപേക്ഷയോടൊപ്പം മതിയായ എല്ലാ രേഖകളും ഹാജരാക്കേണ്ടതും, ബാധകമായ അംഗങ്ങളുടെ ആധാര്‍ നമ്പര്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതും കാര്‍ഡുടമയുടെ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തേണ്ടതുമാണ്. 

അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയക്രമം, സ്ഥലം എന്നിവ പഞ്ചായത്ത് അടിസ്ഥാനത്തില്‍ താഴെ നൽകുന്നു. 

                                                       


തീയ്യതി
ദിവസം
പഞ്ചായത്ത്
25.06.2018
തിങ്കൾ
തിരുവമ്പാടി
28.06.2018
വ്യാഴം
താമരശ്ശേരി
02.07.2018
തിങ്കൾ
കൂടരഞ്ഞി
05.07.2018
വ്യാഴം
കൊടുവള്ളി
09.07.2018
തിങ്കൾ
കോടഞ്ചേരി
12.07.2018
വ്യാഴം
പുതുപ്പാടി
16.07.2018

ഉണ്ണികുളം
19.07.2018
തിങ്കൾ
കിഴക്കോത്ത്
23.07.2018

പനങ്ങാട്
26.07.2018
വ്യാഴം
കട്ടിപ്പാറ
28.07.2018
ശനി
നരിക്കുനി
30.07.2018
തിങ്കൾ
ഓമശ്ശേരി


Previous Post Next Post
3/TECH/col-right