Trending

ഹാക്കര്‍മാരെ വെല്ലുവിളിച്ച് ആധാര്‍ നമ്പര്‍ പുറത്തുവിട്ട ട്രായ് ചെയര്‍മാന് എട്ടിന്റെ പണി



 സുരക്ഷിതമാണെന്ന് സ്ഥാപിക്കുന്നതിന് ഹാക്കര്‍മാരെ വെല്ലുവിളിച്ച് ആധാര്‍ നമ്പര്‍ പുറത്തുവിട്ട ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മക്ക് കിട്ടിയത് എട്ടിന്റെ പണി. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ ശര്‍മ്മയുടെ വ്യക്തിവിവരങ്ങളും പാന്‍ നമ്പറും മൊബൈല്‍ നമ്പറുമടക്കം കാര്യങ്ങള്‍ ഹാക്കര്‍മാര്‍ പുറത്തുവിട്ടു. ഇന്നലെ ട്വിറ്ററിലൂടെയാണ് ട്രായ് ചെയര്‍മാന്‍ തന്റെ 12 അക്ക ആധാര്‍ നമ്പര്‍ പുറത്തുവിട്ടത്.

എലിയറ്റ് ആല്‍ഡേഴ്‌സണാണ് ശര്‍മ്മയുടെ വ്യക്തിവിവരങ്ങള്‍ അടക്കം പരസ്യപ്പെടുത്തിയത്. ‘ജനങ്ങള്‍ക്കു താങ്കളുടെ വ്യക്തിവിവരങ്ങള്‍, ജനനതിയതി, ഫോണ്‍ നമ്പറുകള്‍ എന്നിവ ലഭിച്ചു. ഞാന്‍ ഇവിടം കൊണ്ടു നിര്‍ത്തുകയാണ്. നിങ്ങളുടെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തുന്നത് നല്ലതല്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കുമെന്ന് കരുതുന്നു’; ആല്‍ഡേഴ്‌സണ്‍ ട്വിറ്റിറില്‍ രേഖപ്പെടുത്തി. ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറും പുറത്തുവിട്ടു. ശര്‍മ്മയുടെ വാട്‌സ്ആപ്പ് പ്രൊഫൈല്‍ ചിത്രവും ഹാക്കര്‍ പരസ്യപ്പെടുത്തി. ബാങ്ക് അക്കൗണ്ടുമായി ശര്‍മ ആധാര്‍ ലിങ്ക് ചെയ്തിട്ടില്ലെന്നും ഹാക്കര്‍ കണ്ടെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആധാര്‍ നമ്പര്‍ പുറത്തുവിടാന്‍ വെല്ലുവിളിച്ചാണ് ഹാക്കര്‍ ട്വീറ്റ് അവസാനിപ്പിച്ചത്.

ഡീന്‍ ഓഫ് ജിയോ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ശര്‍മ്മക്കു സന്ദേശം ലഭിച്ചു. ആല്‍ഡേഴ്‌സണ്‍ പുറത്തുവിട്ട വിവരങ്ങളിലൂടെ ഈ ഹാക്കര്‍ എയര്‍ഇന്ത്യയില്‍ നിന്ന് ഫ്രീക്വന്റ് ഫൈഌയര്‍ നമ്പര്‍ കണ്ടെത്തി. ജിമെയില്‍ അക്കൗണ്ടിലെ സെക്യൂരിറ്റി ചോദ്യത്തിന്റെ ഉത്തരമായിരുന്നു ഈ നമ്പര്‍.

Previous Post Next Post
3/TECH/col-right