ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ലോബോംക്ക് ദ്വീപിലുണ്ടായ ഭൂകമ്പത്തില്‍ 10 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു.സ്ഥലത്തെ ഒറ്റപ്പെട്ട വീടുകളും ചെറു കെട്ടിടങ്ങളും തകര്‍ന്ന് വീണിട്ടുണ്ട്. 7 കിലോമീറ്റര്‍ ദൂരം വരെ ഭൂകമ്പത്തിന്റെ വ്യാപ്തിയെത്തിയിട്ടുള്ളതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി.
റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. നേരത്തെ, ബോബോ നഗരത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. വിനോദ സഞ്ചാര കേന്ദ്ര പ്രദേശമാണ് ലോംബോംക്ക്.
Tags:
INTERNATIONAL