കോഴിക്കോട്; സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ നാളെ നടത്തേണ്ടിയിരുന്ന ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ/ സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി ബോര്‍ഡ് ഓഫ് ഹയര്‍സെക്കന്ററി എക്സാമിനേഷന്‍ അറിയിച്ചു. പുതുക്കിയ തിയ്യതി തീരുമാനിച്ചിട്ടില്ല.
പിന്നീട് അറിയിക്കും. അതേ സമയം വ്യാഴാഴ്ച മുതലുള്ള പരീക്ഷകള്‍ മുടക്കമൊന്നുമില്ലാതെ പഴയ ടൈംടേബിള്‍ പ്രകാരം തന്നെ നടക്കും. നാളെയായിരുന്ന ഹയര്‍ സെകണ്ടറി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ തുടങ്ങേണ്ടിയിരുന്നത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷയായതിനാല്‍ തന്നെ ഇത് കുട്ടികളുടെ ഉപരിപഠന സാധ്യതകളെ ബാധിക്കില്ല. നിലവില്‍ എല്ലാ വിദ്യാര്‍ത്ഥികളുടെ രണ്ടാം വര്‍ഷ ക്ലാസുകള്‍ ആരംഭിച്ചതിനാല്‍ ഇംപ്രൂവ്മെന്റ് സപ്ലിമെന്ററി പരീക്ഷകളുടെ ഫലം ഇപ്പോള്‍ നിര്‍ണ്ണായകമല്ല
