Trending

ഭവന നിർമ്മാണ ഫണ്ട് കൈമാറി



കിഴക്കോത്ത് താഴെചാലിൽ പ്രദേശത്ത് നിർധന കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ നിർമ്മാണ ഫണ്ടിലേക്ക് രാരപറമ്പ് യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ് സമാഹരിച്ച തുക ശാഖാ ജനറൽ സെക്രട്ടറി ആസിഫ്.പി ജില്ലാ പഞ്ചായത്ത് മെമ്പർ എം.എ.ഗഫൂർ മാസ്റ്റർക്ക് കൈമാറി. പി. കെ.മുഹമ്മദ് അധ്യക്ഷനായി. 
ശാഖാ പ്രസിഡന്റ്  മുബസ്സിർ.കെ, കൊടുവള്ളി മേഖല സഹചാരി സെക്രെട്ടറി മുനീർ.പി, മങ്ങലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ, എൻ.സി.മുഹമ്മദ് ഹാജി, വി.അബൂബക്കർ മൗലവി, പി.കെ.അസീസ് ഫൈസി, പി.അബ്ദുൽ ഖാദർ ഹാജി, എൻ.ജാഫർ മാസ്റ്റർ ,ആർ.പി. അബ്ദുറഹിമാൻ , റഹീം പി, ജുനൈദ്.എം തുടങ്ങിയവർ സംബന്ധിച്ചു.

സൈനുദ്ദീൻ .ടി.ടി സ്വാഗതവും സാദിഖ്. ടി.സി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right