Trending

ഹ​ജ്ജ്: ആ​ഗ​സ്​​റ്റ്​ ഒ​ന്ന്​ മു​ത​ൽ എ​ട്ട്​ വ​രെയുള്ള ഹാജിമാരുടെ യാത്ര ഷെഡ്യൂളായി



കൊണ്ടോ​ട്ടി: സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന ഹ​ജ്ജി​ന്​ പു​റ​പ്പെ​ടു​ന്ന​വ​രു​ടെ യാ​ത്ര ഷെ​ഡ്യൂ​ളാ​യി. ആ​ഗ​സ്​​റ്റ്​ ഒ​ന്ന്​ മു​ത​ൽ എ​ട്ട്​ വ​രെ ​േപാ​കു​ന്ന​വ​രു​ടെ യാ​ത്ര വി​വ​ര​ങ്ങ​ളാ​ണ്​ ത​യാ​റാ​യ​ത്. ആ​ദ്യ​ത്തെ പ​ത്ത്​ വി​മാ​ന​ങ്ങ​ളി​ൽ പു​റ​പ്പെ​ടു​ന്ന​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ളാ​ണ്​ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി​യി​ൽ​നി​ന്ന്​ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ബാ​ക്കി ദി​വ​സ​ങ്ങ​ളി​ൽ പു​റ​പ്പെ​ടു​ന്ന​വ​രു​െ​ട വി​ശ​ദാം​ശ​ങ്ങ​ൾ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ല​ഭി​ക്കും. ആ​ദ്യ പ​ത്ത്​ വി​മാ​ന​ങ്ങ​ളി​ൽ പു​റ​പ്പെ​ടു​ന്ന​വ​രെ വ​ള​ൻ​റി​യ​ർ​മാ​ർ വി​വ​രം അ​റി​യി​ക്കു​മെ​ന്ന്​ ഹ​ജ്ജ്​ ക​മ്മി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നാ​ണ്​ യാ​ത്ര. 

ആ​ഗ​സ്​​റ്റ്​ ഒ​ന്നി​ന്​ പു​ല​ർ​ച്ച 5.35നാ​ണ്​ ആ​ദ്യ​വി​മാ​നം. അ​ന്ന്​ വൈ​കീ​ട്ട്​ 5.30നാ​ണ്​ ര​ണ്ടാ​മ​ത്തെ വി​മാ​നം. ഒാ​രോ വി​മാ​ന​ത്തി​ലും 410 തീ​ർ​ഥാ​ട​ക​രാ​ണു​ണ്ടാ​വു​ക. സൗ​ദി എ​യ​ർ​ലൈ​ൻ​സി​നാ​ണ്​ ഇൗ ​വ​ർ​ഷ​ത്തെ ഹ​ജ്ജ്​ സ​ർ​വി​സി​​​െൻറ ചു​മ​ത​ല. ആ​ഗ​സ്​​റ്റ്​ ഒ​ന്നി​ന്​ ​പു​റ​പ്പെ​ടു​ന്ന തീ​ർ​ഥാ​ട​ക​ർ സെ​പ്​​റ്റം​ബ​ർ 12ന്​​ ​തി​രി​ച്ചെ​ത്തും. 
Previous Post Next Post
3/TECH/col-right