തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി മാനേജ്മെൻറിെൻറ തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ആഗസ്റ്റ് ഏഴിന് സംയുക്ത ട്രേഡ് യൂനിയൻ സമിതിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ സൂചനപണിമുടക്ക് നടത്തും. ആറിന് രാത്രി 12 മുതൽ ഏഴിന് രാത്രി 12 വരെയാണ് പണിമുടക്ക്.
കെ.എസ്.ആർ.ടി.ഇ.എ (സി.െഎ.ടി.യു), കെ.എസ്.ടി.ഇ.യു (എ.െഎ.ടി.യു.സി), കെ.എസ്.ടി.ഡബ്ല്യു.യു (െഎ.എൻ.ടി.യു.സി), കെ.എസ്.ടി.ഡി.യു (െഎ.എൻ.ടി.യു.സി) എന്നീ സംഘടനകളാണ് സംയുക്ത ട്രേഡ് യൂനിയൻ സമിതിയിലുള്ളത്.
വാടകവണ്ടി നീക്കം ഉപേക്ഷിക്കുക, ശമ്പളപരിഷ്കരണ ചർച്ച സമയബന്ധിതമായി പൂർത്തിയാക്കുക, ഷെഡ്യൂൾ പരിഷ്കാരം ഉപേക്ഷിക്കുക, നിയമവിരുദ്ധ ഡ്യൂട്ടി പരിഷ്കരണം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
Tags:
KERALA