ഫൗസിയയുടെ വീട് നിറയെ ചെടികളും പുഷ്പങ്ങളും പൂമൊട്ടുകളും കൊണ്ട് അലംകൃതമാണ്.സ്വന്തം കരവിരുതിൽ തീർത്ത ഈ അലങ്കാര വസ്തുക്കളൊക്കെയും പാഴ് വസ്തുക്കള്കൊണ്ട് നിർമിക്കപ്പെട്ടതാണെന്ന പ്രത്യേകതയുണ്ട്. ഈർക്കിൽ,വിവിധ തരാം മരങ്ങളുടെ കായകൾ, തേങ്ങാമൊത്തി,നമുച്ചിത്തോട്,മുട്ടത്തോട്,കടുക്കത്തോട്, തുടങ്ങിയ പാഴ് വസ്തുക്കൾ ഏതായാലൂം ടീച്ചറുടെ കയ്യിൽ കിട്ടിയാൽ മനോഹരമായ ഒരു ശിൽപ്പം ഉറപ്പ്.
കഴിഞ്ഞ അഞ്ച് വർഷമായി ഫൗസിയയുടെ ഒഴിവ് വേളകൾ ഇത്തരം നിർമ്മാണങ്ങൾക്കാണ് ചെലവഴിക്കുന്നത്. പാഴ് വസ്തുക്കളെ കൊണ്ടും ഖരമാലിന്യങ്ങളെ കൊണ്ടും വീടും പരിസരവും വൃത്തിഹീനമാകാതെ നോക്കാൻ ഇതുകൊണ്ട് കഴിയുന്നു എന്നതോടൊപ്പം നിർമ്മാണം പൂർത്തിയാകുമ്പോഴുണ്ടാകുന്ന ആത്മ നിർവൃതിയും മാത്രമേ ഇതിലൂടെ ലക്ഷ്യമിടുന്നുള്ളു.സ്വന്തം സഹോദരിയും അധ്യാപികയുമായ റഹ്മത്തുന്നിസയും ഗ്ലാസ് പെയിന്റിങും ക്രാഫ്റ്റിങ്ങും ചെയ്യുന്നുണ്ട്.മാപ്പിളപ്പാട്ട് രചയിതാവും ഗായികയും കൂടിയായ ടീച്ചർ വിദ്യാർത്ഥിയായിരുന്നപ്പോൾ ആകാശവാണിയിൽ ബാലലോകം പരിപാടിയിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്.
എകരൂൽ കിഴക്കേക്കര അബ്ദുറഹിമാൻ കുട്ടി-നഫീസ ദമ്പതികളുടെ മകളായ ഫൗസിയ ഇപ്പോൾ എളേറ്റിൽ ഈസ്റ്റ് എ.എം.എൽ.പി സ്കൂൾ അധ്യാപികയാണ്.ഭർത്താവ് പാലങ്ങാട് ചേലക്കാം പൊയിൽ ഹാരിസ് നരിക്കുനി പഞ്ചായത്തിലെ മികച്ച കർഷകനുള്ള പുരസ്‌കാര ജേതാവാണ്.കുടുംബത്തിൽ നിന്നും നാട്ടുകാരിൽ നിന്നും മികച്ച പ്രോത്സാഹനം ലഭിക്കുന്നതായി ഫൗസിയ സാക്ഷ്യപ്പെടുത്തുന്നു. സ്കൂൾ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാറുണ്ട്.
മാർക്കറ്റിങ്ങിൽ താത്പര്യമില്ലെന്ന് പറയുമ്പോൾ തന്നെ ഒഴിവുസമയങ്ങളിൽ ഇതുപോലെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ സ്ത്രീകൾ തയ്യാറാവണമെന്നാണ് ഇവരുടെ പക്ഷം.
മക്കൾ അനൂഷ് മൊയ്തീൻ,ആദിൽ മിൻഹാജ്,ആയിഷ റൂസ
Tags:
ELETTIL NEWS