വൃക്കക്കൊരത്താണി :വിഭവ സമാഹരണം മാർച്ച് 10,11 - നരിക്കുനി അത്താണിയിൽ ഡയാലിസിസ് സെസെന്റർ ഒരുങ്ങുന്നു
നരിക്കുനി പെയിൻ ആൻറ് പാലിയേറ്റീവ് കെയറിന് കീഴിൽ നടന്നുവരുന്ന "അത്താണി" യിൽ വൃക്ക രോഗികൾക്ക് സൗജന്യ നിരക്കിൽ ഡയാലിസിസിന് സൗകര്യമൊരുങ്ങുന്നതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കിടപ്പുരോഗികൾക്ക് സ്വാന്തനമായി ഹോം കെയർ യൂണിറ്റ്, പാർശ്വവൽക്കരിക്കപ്പെട്ട ഹതഭാഗ്യരുടെ സംരക്ഷണത്തിന് ഡസ്റ്റ്യുട്ട് ഹോം,ഫിസിയോ തെറാപ്പി സെന്റർ ,സ്പീച്ച് തെറാപ്പി, സൈക്യാട്രി ഒ.പി വിഭാഗം,ഡേ കെയർ,രോഗികൾക്ക് തൊഴിൽ പരിശീലനം,ആംബുലൻസ് സർവീസ്,മെഡിക്കൽ ഷോപ്പ്,പൊളി ക്ലിനിക്,പേഷ്യന്റ്‌സ് ഗൈഡൻസ് സെന്റര്,ഡയബറ്റിക് സെന്റര്,കൗൺസിലിംഗ് സെന്റര് തുടങ്ങിയവയാണ് നിലവിൽ അത്താണിയിലെ സംരംഭങ്ങൾ.
20 പുരുഷന്മാരും 29 സ്ത്രീകളും ഉൾപ്പെടെ 49 രോഗികൾ ഇപ്പോൾ ഇവിടെ അന്തേവാസികളായുണ്ട്. ഡയാലിസിസ് സെന്ററിന്റെ പ്രവർത്തി പൂർത്തീകരിക്കാനും അനുബന്ധ യന്ത്ര സാമഗ്രികൾ ഒരുക്കാനും വേണ്ടി വരുന്ന ഭീമമായ തുകയിലേക്ക് ജനകീയ പങ്കാളിത്തത്തോടെ ഈ മാസം 10,11 തിയ്യതികളിൽ പ്രവർത്തന പരിധികളായ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് വിഭവ സമാഹരണം നടത്താനാണ് പദ്ധതി. വാർഡ് തോറും രൂപീകരിക്കപ്പെടുന്ന സമിതികളാകും വിഭവ സമാഹരണത്തിന് നേതൃത്വം നൽകുക.
വാർത്താ സമ്മേളനത്തിൽ സെക്രട്ടറി വി.പി അബ്ദുൽ ഖാദർ , സി.പി അബ്ദുൽ ഖാദർ മാസ്റ്റർ,കെ.സി ഇസ്മായിൽ മാസ്റ്റർ,എം.പി അബ്ദുൽ ഗഫൂർ,ടി.മുഹമ്മദലി മാസ്റ്റർ സംബന്ധിച്ചു.
വാർത്താ സമ്മേളനത്തിൽ സെക്രട്ടറി വി.പി അബ്ദുൽ ഖാദർ , സി.പി അബ്ദുൽ ഖാദർ മാസ്റ്റർ,കെ.സി ഇസ്മായിൽ മാസ്റ്റർ,എം.പി അബ്ദുൽ ഗഫൂർ,ടി.മുഹമ്മദലി മാസ്റ്റർ സംബന്ധിച്ചു.
നരിക്കുനി അത്താണിൽ പ്രവൃത്തി പുരോഗമിക്കുന്ന ഡയാലിസിസ് സെൻററിന്റെ മാതൃക

AT MUHAMMED
Tags:
ELETTIL NEWS