Trending

ഹജ്ജ് വോളണ്ടിയർ അപേക്ഷ ക്ഷണിച്ചു


2018- ലെ പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി സൗദിയിൽ പോകുന്ന ഹാജിമാർക്ക് സേവനം ചെയ്യുന്നതിന് വേണ്ടി പോകുന്നതിന് സർക്കാർ ഉദ്യോഗസഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.. രണ്ടു ശതമാനം സ്ത്രീകൾക്കും ഈ തവണ ഹജ്ജ് വാളണ്ടിയർ ആയി പോകുന്നതിന് അവസരമുണ്ട്..

200 ഹാജിമാർക്ക് ഒരു  ഹജ്ജ് വാളണ്ടിയർ എന്ന രീതിയിലാണ് തെരഞ്ഞെടുപ്പ്.     ഹജ്ജ് വാളണ്ടിയർ ആയി സ്ത്രീകളെ ഉൾപ്പെടുത്തുന്നത് ഇതാദ്യമായാണ്.. സൗദി അറേബ്യയിൽ ഹാജിമാർക്ക് സേവനം ചെയ്ത് കൊണ്ട് ഓരോ ഖാദിമുൽഹുജ്ജാജും ഇന്ത്യൻ കോൺസൽ ജനറലിനെ സഹായിക്കണം.

 അപേക്ഷ ഓൺലൈൻ ആയിട്ടാണ് സമർപ്പിക്കേണ്ടത്.. www.hajcommittee.gov.in എന്ന വെബ്‌സൈറ്റിൽ 06.03.2018 മുതൽ അപേക്ഷ ലഭിക്കും. ഓൺലൈനിൽ നിന്നും ഡൌൺലോഡ് ചെയ്ത അപേക്ഷ മാർച്ച് 24 ന് മുമ്പ് സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റിക്ക് ലഭിക്കണം. 25-58 പ്രായ പരിധിയിലുളളവരാണ് അപേക്ഷിക്കേണ്ടത്.       അപേകഷകർ,ഇതിന് മുമ്പ് ഹജ്ജോ /ഉംറയോ ചെയ്തവരായിരിക്കണം   
Previous Post Next Post
3/TECH/col-right