Trending

പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ ജനരോഷം ശക്തമാകുന്നു



ഉണ്ണികുളം ഗ്രാമപഞ്ചായത്ത് മാങ്ങാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് സമീപത്ത് പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ജനരോഷം ശക്തമാകുന്നു. ഉണ്ണികുളം പഞ്ചായത്തിലെ 11,16 വാർഡുകളിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും രണ്ട് മസ്‌ജിദുകളും ഒരു ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളും ഉൾപ്പെടുന്നതാണ് പ്രാഥമിക ആരോഗ്യ കേന്ദ്ര പരിസരം.ഗ്രാമപഞ്ചായത്തിലെ ഏക പ്രാഥമിക കേന്ദ്രമായ ഇവിടെ ദിനേന 300ലധികം സാധാരണക്കാർ ചികിത്സ തേടിയെത്താറുണ്ട്.ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് കേന്ദ്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ണ് പറമ്പത്ത് മരക്കാർ ഹാജിയുടെ മകൻ ഉസ്സയിൻ ഹാജി 1972ൽ സൗജന്യമായി ഒരു ഏക്കർ ഭൂമിയും ആവശ്യമായ കെട്ടിടവും നിർമിച്ച് നൽകിയിരുന്നു. പ്രസ്തുത കുടുംബത്തിലെ പൂർവികരുടെ സ്‌മരണക്കായി നൽകിയ സ്ഥലത്ത് പരിസരവാസികൾക്ക് ഭീഷണിയാകുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ ജനങ്ങൾ  സംഘടിച്ചിരിക്കുകയാണ്.


പ്രസ്തുത വാർഡുകളിലെ ഗ്രാമസഭയും പഞ്ചായത്ത് ഭരണ സമിതി,ഹോസ്പിറ്റൽ മാനേജ്‍മെന്റ് എന്നിവയിലൊന്നും ചർച്ച ചെയ്യാതെ ജില്ലാ മെഡിക്കൽ ഓഫിസറുടെ അനുമതിയുടെ പ്രസ്തുത സ്ഥലത്ത് നിർമ്മാണ പ്രവർത്തിക്കു സ്ഥലം നിരപ്പാക്കാൻ ജെ.സി.ബി എത്തിയതോടെയാണ് നാട്ടുകാർ പ്ലാന്റിനെ കുറിച്ച് അറിയുന്നത്. പ്രസ്തുത നിർമ്മാണ പ്രവർത്തിയിലെ നിഗൂഢതയിൽ ജനങ്ങൾ ആശങ്കയിലാണ്. 

ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ പ്ലാന്റിന് വകയിരുത്തിയിട്ടുണ്ട്. ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ ഉണ്ണികുളം ഗ്രാമപഞ്ചായത്തിന് 40 ഏക്കർ പുറമ്പോക്ക് ഭൂമിയും 4 ഏക്കർ തരിശ് ഭൂമിയും ഉണ്ടായിരിക്കെയാണ് ആരോഗ്യ കേന്ദ്രത്തിന് സമീപത്ത് തന്നെ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. പ്രസ്തുത പ്ലാന്റ് ജനവാസ കേന്ദ്രത്തിന് സമീപത്ത് സ്ഥാപിക്കുന്നതിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്ന ആവശ്യവുമായി ജില്ലാ കലക്ടർ, ഡി.എം.ഒ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നിവർക്ക് മങ്ങാട് പി.എച്ച്.സി സംരക്ഷണ സമിതി പരാതി നൽകിയിരിക്കുകയാണ്.

സംരക്ഷണ സമിതി ഭാരവാഹികളായ എൻ.അഹമ്മദ് കുട്ടി മാസ്റ്റർ,കെ.കെ അബ്ദുൽ ഗഫൂർ,കെ.എം അബ്ദുൽ ഹക്കീം മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രക്ഷോപം നടന്നുവരുന്നത്

Sample Pic.
Previous Post Next Post
3/TECH/col-right