എളേറ്റിൽ വട്ടോളി ബസ് സ്റ്റാന്റിനു മുൻവശത്തെ ഇയ്യാട് റോഡിലെ ഗതാഗതപ്രശ്നത്തിനു പരിഹാരമാകുന്നു.
പ്രസ്തുത റോഡിന്റെ താഴ്ചയും, റോഡിൽ രൂപപ്പെടുന്ന കുഴികളും സുഗമമായ ഗതാഗതത്തിന്ന് തടസ്സമായിരുന്നു. ഇയ്യാട് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കയറുന്ന ഭാഗം വളരെ താഴ്‌ന്നതിനാൽ വാഹനങ്ങൾ റോഡിലേക്ക് കയറൽ എറെ ശ്രമകരമാണ്. കൃത്യമായി ഓവുചാൽ ഇല്ലാത്തതിനാൽ, അങ്ങാടിയിൽ നിന്ന് ഒഴുകി എത്തുന്ന പ്ലാസ്റ്റിക് കവറുകളും മറ്റും ഇയ്യാട് റോഡിൽ, വലിയപറമ്പ് ബാങ്കിനു മുൻവശം അടഞ്ഞ് കൂടുന്നത് നിരവധി ആരോഗ്യ പ്രശ്നണങ്ങൾക്കും ഇടയാക്കിയിരുന്നു.റോഡിൽ രൂപപ്പെട്ട കുഴിയിൽ ചളിവെള്ളം കെട്ടി കിടക്കുന്നത് സമീപത്തെ കച്ചവടക്കാർക്കും കാൽനടക്കാർക്കും ദുരിതമാണ്.
റോഡിന്റെ ഇരുഭാഗവും ഒരു മീറ്ററിലധികം കെട്ടിപ്പൊക്കി മണ്ണ് നിറക്കുന്ന ജോലിയാണ് നടന്ന് വരുന്നത്. ഇരുഭാഗങ്ങളിലും ഓവുചാൽ നിർമ്മാണം പൂർത്തീകരിച്ച് വരികയാണ്. ടാറിങ്ങ് കഴിയുന്നതോടെ വാഹനങ്ങൾക്ക് മെയിൻ റോഡിലേക്ക് പ്രവേശിക്കുന്നതും എളുപ്പമാകും.
ഗ്രാമ പഞ്ചായത്തിന്റെയും, സ്ഥലം എം.എൽ.എ. കാരാട്ട് റസാഖിന്റെയും നിരന്തരമായ ഇടപെടലിലൂടെ പൊതുമരാമത്ത് വകുപ്പ് 25 ലക്ഷം രൂപ പ്രസ്തുത റോഡിന്റെ നിർമ്മാണ പ്രവർത്തിക്ക് അനുവദിച്ചിട്ടുണ്ട്.
Report
Mujeeb Chalikkode
9946 47 01 89
Tags:
ELETTIL NEWS