നാടിന്റെയും നാട്ടുകാരുടെയും സ്നേഹ വായ്പുകള്‍ മതിയാവോളം അനുഭവിച്ച് സ്നേഹ ജനങ്ങളെയും ശിഷ്യന്മാരെയും കണ്ണീരണിയിച്ച് വടക്കേ മുതുവാട്ടുശ്ശേരി കെ.കെ.അബ്ദുല്‍ അസീസ് മുസ്ലിയാര്‍ യാത്രയായി.
ചമല്‍ കണ്ടന്‍കുന്നുമ്മല്‍ മുഹമ്മദ്-ഖദീജ ദമ്പതിമാരുടെ മകനായി ജനിച്ച ഇദ്ദേഹം കഴിഞ്ഞ 10 വര്‍ഷമായി എളേറ്റില്‍ പ്രദേശത്ത് താമസം തുടങ്ങിയിട്ട്. അല്‍പകാലത്തെ പ്രവാസ ജീവിതം ഒഴിച്ച് നിര്‍ത്തിയാല്‍ മദ്റസകളിലും പള്ളികളിലും ജോലി ചെയ്ത് വരികയായിരുന്നു. ചമല്‍, കല്‍പ്പറ്റ, പെരുമ്പള്ളി, തണ്ണിക്കുണ്ട് തുടങ്ങിയ സ്ഥലങ്ങല്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ എളേറ്റില്‍ റൈഞ്ച് പരിധിയിലെ ചോലയില്‍ സിറാജുല്‍ ഉലൂം മദ്റസയില്‍ അദ്ധ്യാപകനായും വീടിനടുത്ത് തന്നെയുള്ള പള്ളിയില്‍ ഇമാമായും ജോലി ചെയ്ത് വരികയായിരുന്നു.
സ്വന്തം നിലയില്‍ കഠിനാദ്ധ്വാനം ചെയ്താണ് ഈ പള്ളി അദ്ദേഹം നിര്‍മ്മിച്ചതെന്നും ഒരു ജീവനക്കാരനെന്നതിലുപരിയുള്ള ഉത്തരവാദിത്തത്തോടെ അത് പരിചരിച്ചു വരികയായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.സ്‌കൂള്‍ പി.ടി.എ, പ്രദേശത്തെ കുടിവെള്ള പദ്ധതി എന്നീ സംരംഭങ്ങളിലും സജീവമായി ഇടപെട്ടിരുന്നു. പള്ളി കേന്ദ്രീകരിച്ച് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഈ നാടിന്റെ തന്നെ മുഖഛായ മാറ്റിയതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
എളേറ്റില്‍ റൈഞ്ച് സെക്രട്ടറിയായിരുന്നു. മരണവിവരമറിഞ്ഞ് നാടിന്റെ നാനാഭാഗത്തുനിന്നും നൂറുകണക്കിന് ആളുകളാണ് വസതിയിലും പള്ളിയിലുമായി എത്തിച്ചേര്‍ന്നത്. പി.കെ.കുഞ്ഞിക്കോയ മുസ്ലിയാര്‍(വാവാട്), മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി. കെ.കെ.ഇബ്രാഹിം മുസ്ലിയാര്‍, കെ.അബ്ദുല്‍ ബാരി ബാഖവി, എം.എ.റസാഖ് മാസ്റ്റര്‍, എം.എ.ഗഫൂര്‍ മാസ്റ്റര്‍, എന്‍.സി.ഉസ്സയിന്‍ മാസ്റ്റര്‍, അബ്ദുല്‍ മുത്വലിബ് ദാരിമി, കെ.പി.ബശീര്‍ ദാരിമി തുടങ്ങിയ പ്രമുഖര്‍ വസതി സന്ദര്‍ശിച്ചു
Tags:
ELETTIL NEWS