Trending

കലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 കലിക്കറ്റ് സര്‍വകലാശാലയുടെ കൊമേഴ്‌സ് ആന്‍ഡ് മാനേജമെന്റ് പഠനവകുപ്പ്, സര്‍വകലാശാലാ സ്വാശ്രയ കേന്ദ്രങ്ങള്‍ (ഫുള്‍ടൈം/പാര്‍ട്ട്‌ടൈം), സ്വാശ്രയ കോളേജുകള്‍ എന്നിവയില്‍ എംബിഎ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. സ്വാശ്രയ കോളേജുകളിലെ മാനേജ്‌മെന്റ് ക്വോട്ട പ്രവേശനത്തിനും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യണം. 


CALICUT-MBA-2018


ഫീസ്: 
500 രൂപ (എസ്സി/എസ്ടി167 രൂപ) ഫീ ഇപെയ്‌മെന്റായി അടക്കണം 


അവസാന തിയ്യതി: മാര്‍ച്ച് 16 


 യോഗ്യത: കലിക്കറ്റ് സര്‍വകലാശാലയുടെ അല്ലെങ്കില്‍ എഐസിടിഇ/യുജിസി അംഗീകരിച്ച മറ്റേതെങ്കിലും സര്‍വകലാശാല/സ്ഥാപനത്തിന്റെ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദം. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം . മറ്റ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയവര്‍ റഗുലര്‍ സ്ട്രീമില്‍ 10+2+3 അല്ലെങ്കില്‍ 10+2+4 പഠനം പൂര്‍ത്തീകരിച്ചവരായിരിക്കണം.

അപേക്ഷകര്‍ കെ മാറ്റ് കേരള/സി മാറ്റ്/കാറ്റ് യോഗ്യത നേടിയിരിക്കണം. 


അപേക്ഷിക്കേണ്ട വിധം:
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍ (എസ്സി/എസ്ടി വിഭാഗം കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്) എന്നിവ സഹിതം മാര്‍ച്ച് 17ന് വൈകിട്ട് അഞ്ചിനകം ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ടുമെന്റ്, കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസ്, യൂണിവേഴ്‌സിറ്റി ഓഫ് കലിക്കറ്റ്, കലിക്കറ്റ് യൂണിവേഴ്‌സിറ്റി പിഒ, 673 635 എന്ന വിലാസത്തില്‍ ലഭിക്കണം


കൂടുതല്‍ വിവരങ്ങള്‍ക്ക് 
വെബ്‌സൈറ്റ് : www.cuonline.ac.in
ഫോണ്‍ : 0494 2407363, 2047016. 

Previous Post Next Post
3/TECH/col-right