Trending

കേരള പോലീസിന് അഭിമാനിക്കാവുന്ന ഒരു വിദ്യാർത്ഥിസേനയാണ് എസ്.പി.സി. എം.കെ.രാഘവൻ എം.പി

കേരള പോലീസിന് അഭിമാനിക്കാൻ വകയുള്ള ഒരു വിദ്യാർത്ഥി സേനയാണ് എസ്.പി.സി.എന്ന്  എം.കെ.രാഘവൻ എം.പി. മടവൂർ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്ക്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രഥമ ബാച്ചിന്റെ പാസിംഗ് ഒൗട്ട് പരേ‌ഡിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

MK Raghavan MP

ഒാരോ പ്രശ്നങ്ങളോടുമുള്ള സമീപനവും നിലപാടും സ്വീകരിക്കുമ്പോൾ അത് നിയമത്തിനനുസൃതമായിരിക്കണമെന്ന ചിന്ത വിദ്യാർത്ഥികളിലുണ്ടാകുവാൻ എസ്.പി.സിയിലൂടെ സാധിക്കണമെന്ന് അദ്ദേഹം കേഡറ്റുകളോടായി പറഞ്ഞു. 

SPC@CHAKKALAKKKAL


സ്ക്കൂൾ ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മടവൂർ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൾഹമീദ് മാസ്റ്റർ, ഷംസിയമലയിൽ, റിയാസ്എടത്തിൽ, എ.പി.നസ്തർ, മാനേജർ പി.കെ.സുലൈമാൻമാസ്റ്റർ, പി.ടി.എ.പ്രസിഡണ്ട് കെ.എം.അബൂബക്കർ, ഹെഡ്മാസ്റ്റർ ടി.പ്രകാശ്, പ്രിൻസിപ്പാൾ എം.നവീനാക്ഷൻ, സർക്കിൾ ഇൻസ്പെക്ടർ ബിജു.കെ.കെ സബ്ഇൻസ്പെക്ടർമാരായ രജീഷ്, രാംജിത്ത് എന്നിവർ പ്രസംഗിച്ചു.

SPC
 തുടർന്ന് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ രവീന്ദ്രൻകുന്ദമംഗലം അദ്ധ്യക്ഷത വഹിച്ചു. ടി.പ്രകാശ്, ഇ.കെ.മോഹനൻ(എ.ഡി.എൻ.ഒ-എസ്.പി.സി),എം.കെ.ഉമ്മർ, കെ.ശിവദാസൻ, ടി.പി.മുഹമ്മദ് അഷറഫ്, സലീന, രഞ്ജുനാഥ്, പി.ജിഷ കെ.ര‌ഞ്ജിത്ത്,ശ്രീലക്ഷ്മി, മുഹമ്മദ്ഷാമിൽ എന്നിവർ സംസാരിച്ചു                
                                                                        
Previous Post Next Post
3/TECH/col-right