Trending

എംജെയിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ചു 


എളേറ്റിൽ എം.ജെ ഹയർ സെക്കണ്ടറി സ്കൂൾ 1993-94 ബാച്ച് സംഗമം സ്കൂൾ പ്രധാനാധ്യാപകൻ ആയിരുന്ന എ.കെ മൊയ്തീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എളേറ്റിൽ വ്യഭാര ഭവനിൽ നടന്ന ചടങ്ങിൽ എ.കാദർ അധ്യക്ഷനായി.ആദ്യകാല സഹപാഠികളെ മുഴുവൻ സംഘടിപ്പിച്ച് വിപുലമായ ഒത്തുചേരൽ നടത്താനും കൺവെൻഷൻ തീരുമാനിച്ചു.

എ.കെ ഷാജി,എം.കെ നാസർ,എം.ഫൈസൽ,മുബാറക് മുള്ളമ്പലം,സോണിടീച്ചർ,ഫെബിന,ഹാജറ മോളി,റമീസ അണ്ടോണ,പി.എസ് നൂർജഹാൻ,സി.ടി ഇഖ്ബാൽ,ടി.പി സലീം മാസ്റ്റർ,ടി.പി ബിജിലി എന്നിവർ സംസാരിച്ചു.സലീം കുണ്ടുങ്ങര സ്വാഗതവും  ഷൈനോജ്‌ നന്ദിയും പറഞ്ഞു. ഭാരവാഹികളായി എം.കെ നാസർ കൈവേലിക്കടവ് (ചെയർമാൻ),ഷൈനോജ്‌ വട്ടോളി(കൺവീനർ),സോണി ടീച്ചർ (ട്രഷറർ) എന്നിവരെതെരഞ്ഞെടുത്തു.



Previous Post Next Post
3/TECH/col-right