മുസ്ലീം ലീഗിന്റെ ശക്തി കേന്ദ്രമായ കോഴിക്കോട് ജില്ലയുടെ തലപ്പത്ത് എം.എ.റസാഖ് മാസ്റ്റര്‍ക്ക് ഇത് മൂന്നാം ഊഴം. മുസ്ലിം ലീഗിന്റെ ശക്തി ദുര്‍ഗമായ കൊടുവള്ളി മണ്ഡലം കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ നഷ്ടമായെങ്കിലും ,മണ്ഡലം വീണ്ടെടുക്കാനുള്ള ദൗത്യം പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത് എം.എ.റസാഖ് മാസ്റ്ററെ തന്നെ.
സംഘടനാ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനാലാണ് മണ്ഡലം നഷ്ടമായത് എന്ന നിഗമനത്തിലാണ് സംസ്ഥാന നേതൃത്യം . മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ വി.എം.ഉമ്മര്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ നിലവില്‍ വന്ന കൊടുവള്ളി മണ്ഡലം കമ്മറ്റിക്ക് ശക്തി പകരുന്നതാണ് റസാഖ് മാസ്റ്ററുടെ സ്ഥാനാരോഹണം.
കഴിഞ്ഞ കാലത്ത് മാസ്റ്ററുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതിയും ജനപ്രിയമായിരുന്നു.15 വര്‍ഷക്കാലം കൊടുവള്ളി മണ്ഡലം ലീഗ് ജന.സെക്രട്ടറി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡന്റ് ,മൂന്ന് തവണ കിഴകോത്ത് ഗ്രാമപഞ്ചായത്ത് മെമ്പര്‍, ജില്ലാ യൂത്ത് ലീഗ് ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

2009 ല്‍ താല്‍ക്കാലികമായും, 2012 ല്‍ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലും നിലവില്‍ വന്ന കമ്മറ്റിയില്‍ അദ്ദേഹം ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്. പാര്‍ട്ടി തലത്തില്‍ അദ്ദേഹം നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ പാര്‍ട്ടിക്ക് ഉണര്‍വ് നല്‍കിയിരുന്നു. പാര്‍ട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മുഖമായ കോഴിക്കോട് സി.എച്ച് .സെന്ററിന്റെ ആരംഭകാലം മുതല്‍ക്കെ ജന.സെക്രട്ടറി സ്ഥാനം വഹിച്ചു വരികയാണ്.
കഴിഞ്ഞ കാലത്ത് മാസ്റ്ററുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതിയും ജനപ്രിയമായിരുന്നു.15 വര്‍ഷക്കാലം കൊടുവള്ളി മണ്ഡലം ലീഗ് ജന.സെക്രട്ടറി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡന്റ് ,മൂന്ന് തവണ കിഴകോത്ത് ഗ്രാമപഞ്ചായത്ത് മെമ്പര്‍, ജില്ലാ യൂത്ത് ലീഗ് ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
Tags:
ELETTIL NEWS